ബയോഗ്യാസ് പ്ലാന്റ് വീട്ടമ്മയുടെ സുഹൃത്ത്/ സഹായി

ബയോഗ്യാസ് പ്ലാന്റ് വീട്ടമ്മയുടെ സുഹൃത്ത്/ സഹായി

( തയ്യാറാക്കിയത് - ഡോ. എ. സജിദാസ്
ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ് - ബയോഗ്യാസ് )

ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഗാര്‍ഹികാവശിഷ്ടങ്ങള്‍

കുറച്ചുസമയം കഴിയുമ്പോള്‍ മാലിന്യങ്ങള്‍ എന്ന വിഭാഗമായി മാറുന്നു.  എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്ന സമയത്തോ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴോ ഇവ നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കും.  ഭൂമിയില്‍ ഒന്നും പുതുതായി ഉണ്ടാകുന്നില്ല ഒന്നും നഷ്ടപ്പെടുന്നും ഇല്ല, കേവലം രൂപമാറ്റം മാത്രം സംഭവിക്കുന്നു എന്നുളള സന്ദേശത്തിന് ഈ അവസരത്തില്‍ പ്രസക്തിയേറുന്നു.  ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ അടുക്കളയില്‍ നിന്നും പുറന്തളളുന്ന ജൈവാവശിഷ്ടങ്ങള്‍ അടുക്കളയിലേക്ക് തന്നെ എങ്ങനെ തിരിച്ചെത്തുന്നു എന്നു നോക്കാം.
ഉപയോഗശൂന്യമായി വലിച്ചെറിയുന്ന അവശിഷ്ടങ്ങളില്‍ വേഗത്തില്‍ ജീര്‍ണിക്കുന്ന പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസാവശിഷ്ടം, പഴം പച്ചക്കറിയുടെ അവശിഷ്ടം തുടങ്ങിയവയും സാവധാനം ജീര്‍ണിക്കുന്ന വാഴയില, പുല്ല്, നാര ്അധികമുളള പച്ചക്കറിയുടെ തൊലി, മുട്ടത്തോട്, ഉളളിതൊലി മുതലായവയും വളരെ സാവധാനം ജീര്‍ണിക്കുന്ന ഉണങ്ങിയ സസ്യാവശിഷ്ടം പേപ്പര്‍ മുതലായവയും അടങ്ങിയിരിക്കുന്നു.
വേഗത്തില്‍ ജീര്‍ണിക്കുന്ന മാലിന്യങ്ങളെ ബയോഗ്യാഗ്യാസ് പ്ലാന്റിന്റെ സഹായത്താല്‍ സംസ്‌കരിച്ചാൽ അതിനെ പാചകവാതകമാക്കി അടുക്കളയിലേക്ക് തന്നെ തിരികെ എത്തിക്കാം.  ബയോഗ്യാസ് പ്ലാന്റില്‍ നിന്നും സംസ്‌കരണ ശേഷം ലഭിക്കുന്ന ഖര-ദ്രവ ജൈവവളം ഉപയോഗിച്ച് പച്ചക്കറി കൃഷി ചെയ്ത് ഗുണമേന്‍മയുളള പച്ചക്കറി ഉത്പാദിപ്പിച്ച് അതിനെയും ഭക്ഷ്യ ഉപയോഗത്തിന് അടുക്കളയിലേക്ക് തിരികെ എത്തിക്കാം.

സാവധാനം ജീര്‍ണിക്കുന്ന ജൈവാവശിഷ്ടങ്ങളെ ഒരു കമ്പോസ്റ്റർ ഗാർഡന്റെ  സഹായത്താൽ സംസ്കരിച്ച്   ജൈവവളമാക്കി മാറ്റാം.  
വളരെ സാവധാനം ജിര്‍ണിക്കുന്ന മാലിന്യങ്ങള്‍ ഒരു ബയോഇനസിനറേറ്ററില്‍ സംസ്‌കരിച്ച് ചാരമാക്കി മാറ്റാം.  കമ്പോസ്റ്റർ ഗാർഡനിൽ നിന്നും ലഭിക്കുന്ന ജൈവവളവും ബയോ ഇൻസിനറേറ്ററില്‍ നിന്നും ലഭിക്കുന്ന ചാരവും കൂട്ടി കലര്‍ത്തി പച്ചക്കറി കൃഷിക്ക് വളമായി ഉപയോഗിക്കുക വഴി ഇവയും ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തിൽ പങ്കുചേരുന്നു.
ഇങ്ങനെ അടുക്കളയില്‍ നിന്നും പുറന്തളളുന്ന എല്ലാ ജൈവ അവശിഷ്ടവും ഇന്ധനവും ഭക്ഷ്യ വസ്തുക്കളുമായി അടുക്കളയിലേക്ക് തിരിച്ചെത്തുന്ന സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണ പദ്ധതി ഏവരും അവരുടെ ജീവിതചര്യയുടെ ഒരു ഭാഗമാക്കി മാറ്റിയാല്‍ സുസ്ഥിര ജീവിതശൈലി ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ വളരെ ചുരുങ്ങിയ സമയം മതിയാകും.  ഇതിന് വ്യക്തികളും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നിട്ടറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ദേശസാല്‍കൃത ബാങ്കുകളടക്കമുളള ധനകാര്യ സ്ഥാപനങ്ങള്‍ ലളിതമായ വ്യവസ്ഥയില്‍ കാര്‍ഷിക വായ്പ നല്‍കുകയാണെങ്കില്‍ സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അവസരം ലഭിക്കുന്നു.
പദ്ധതി നടപ്പാക്കാന്‍ താത്പര്യമുളളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് പരമാവധി സബ്‌സിഡി നല്‍കി ജനങ്ങളില്‍ ഇത്തരം പദ്ധതിയില്‍ ഒരു അവബോധം ഉണ്ടാക്കി എടുക്കേണ്ടതുണ്ട്.
വിഷം തീണ്ടാത്ത പച്ചക്കറികള്‍ കഴിച്ചാല്‍ കാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ പിടിപെടാതെ ജീവിക്കാന്‍ സാധിക്കും.  നിര്‍ദ്ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കേണ്ടത് ആവശ്യം തന്നെയാണ്.  എന്നാല്‍ കാന്‍സര്‍ പിടിപെടാതെ ജീവിക്കുന്നതിനുളള ബോധവല്‍ക്കരണവും പ്രകൃതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കി ആരോഗ്യ സംരക്ഷണത്തിനുതകുന്ന ജീവിതചര്യകള്‍ പിന്‍തുടരുന്നതിനുളള പ്രോത്സാഹന പദ്ധതികളും നടപ്പാക്കുന്നത് ജനങ്ങളെ മാരക രോഗങ്ങളുടെ പിടിയില്‍ നിന്നും സംരക്ഷിക്കുന്നതിന് സഹായകരമായിരിക്കും എന്നുളള കാര്യത്തില്‍ സന്ദേഹമില്ല.
ദൈനംദിനം നിരവധി പ്രവര്‍ത്തികള്‍ ചെയ്തു തീര്‍ക്കേണ്ടി വരുന്ന വീട്ടമ്മമാര്‍ക്ക് ഏറ്റവും സഹായകരമായ വിധത്തിലാണ് മാലിന്യ സം സ്‌കരണത്തിനുളള മൂന്നു പ്രധാന സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തിരിക്കുന്നത്. 
 ഇവയുടെ യഥാസമയമുളള ഉപയോഗത്തിലൂടെ വീട്ടമ്മമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിനും പാചക ഇന്ധനവും ഗുണമേന്‍മയുളള പച്ചക്കറികളും സ്വന്തം വീട്ടു വളപ്പില്‍ തന്നെ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കും.
 ഈ പദ്ധതിയെക്കുറിച്ചുളള വിശദ വിവരങ്ങള്‍ അറിയുന്നതിനു തിരുവനന്തപുരത്ത് വഴുതക്കാട്    M.P. അപ്പന്‍ റോഡില്‍  ബയോടെക് ടവ്വറിൽ പ്രവർത്തിക്കുന്ന ബയോടെക്കില്‍ ബന്ധപ്പെടുക. 
 ഫോണ്‍ : 9446000771, 2332179, 2321909, 2331909.    email – mailtobiotech@gmail.com 
Website   www.biotech-india.org 

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ