Posts

Showing posts from June, 2015

ഇന്ന് ലോക ജല ദിനം - ആരോഗ്യമുള്ള സമൂഹത്തിന് ശുദ്ധജല ലഭ്യതയും അനിവാര്യം

Image
മറ്റൊരു ജല ദിനം കൂടി ആരോഗ്യമുള്ള സമൂഹത്തിന് ശുദ്ധ ജല ലഭ്യതയും അനിവാര്യം മറ്റൊരു ലോക ജല ദിനം കൂടി കടന്നു പോകുമ്പോൾ എന്താണ് നമ്മുടെ അവസ്ഥ. ശുദ്ധജല ലഭ്യത ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു ചോദ്യചിഹ്നമായി തീർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്  ഇതിന്റെ ഭലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആരോഗ്യമുള്ള ഒരു സമൂഹം നിലവിൽ വരണമെങ്കിൽ മതിയായ ശുചിത്വം അനിവാര്യമാണല്ലേ? . ശുചിത്വം നിലനിർത്തണമെങ്കിൽ സമയബന്ധിതമായ മാലിന്യ സംസ്കരണം നടപ്പാക്കേണ്ടതുണ്ട് . പലപ്പോഴും മാലിന്യ സംസ്കരണത്തിനു് പ്രാധാന്യം നൽകുമ്പോൾ അത് ഖരമാലിന്യ സംസ്കരണത്തിൽ മാത്രമായി ചുരുങ്ങി പോകാറുണ്ട്.  പല കാരണങ്ങൾ കൊണ്ടും ദ്രവ മാലിന്യ സംസ്കരണം വിസ്മരിക്കപ്പെടുകയാണ്. ഖരമാലിന്യങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ  പ്രത്യക്ഷത്തിൽ മനസിലാക്കാൻ സാധിക്കും . എന്നാൽ ദ്രവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചോ  ദ്രവമാലിന്യങ്ങളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് സൃഷ്ടിക്കുന്നത് എന്ന കാര്യമോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു . പരിസ്ഥിതി സംരക്ഷണo ഉറപ്പു വരുത്താൻ  മലിനജല സംസ്ക

തെരുവുനായ്ക്കൾ അപകടകാരികൾ ആകുമ്പോൾ'

Image
തെരുവുനായ്ക്കളിൽ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വാർത്തകർ നിത്യസംഭവമായി മാറിയിരിക്കുന്നു. ക്രമാതീതമായി പെരുകുന്ന തെരുവുനായ്ക്കൾ മറ്റ് വളർത്തുമൃഗങ്ങൾക്ക് മാത്രമല്ല ഭീഷണി ആയി തീർന്നിരിക്കുന്നത് ഒറ്റക്കിരിക്കുക്കുന്ന കുട്ടികളെയും മുതിർന്നവരേയും കൂട്ടമായി വന്ന് അക്രമിയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകണമെന്ന്‌ സമൂഹത്തിന്റെ നാനാതുറയിൽ നിന്നും മുറവിളി ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പരിഹാര മാർഗ്ഗം കണ്ടെത്താൻ നടത്തുന്ന കൂടിയാലോചനകൾ തീരുമാനമെടുക്കാൻ കഴിയാതെ  പിരിയുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തും നടന്നു ഒരു ആലോചനായോഗം. തെരുവുനായ്ക്കള്ള കൊല്ലണമെന്നും കൊല്ലണ്ട എന്നും പൊരിഞ്ഞ വാഗ്വാതങ്ങൾക്കൊടുവിൽ യോഗം അലങ്കോലമായി എന്നാണ് കേട്ടത്. ഇവിടെ അടിസ്ഥാന പ്രശ്നം ഓരോരുത്തരുടേയും മനോഭാവമാണ്. തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ല എന്നു വാദിക്കുന്ന എത്ര മൃഗ സ്നേഹികൾ തെരുവുനായ്ക്കളെ സ്വന്തം വീട്ടിൽ വളർത്തി സംരക്ഷിച്ച് മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ തയ്യാറുണ്ട് എന്ന് ചോദിക്കാതിരിക്കാൻ നിർവാഹമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പട്ടി കടി ഏൽക്കേണ്ടി വന്

സമ്പൂർണ ശുചിത്വത്തിന് ബയോ സെപ്റ്റിക് ടാങ്ക്

Image
ഹരിത ഊര്‍ജ്ജ ഉത്പാദനത്തിനും ശുചിത്വത്തിനും ബയോ സെപ്റ്റിക് ടാങ്ക് ഏതൊരു സമൂഹത്തിന്റേയും ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യാനുസരണമുളള ഊര്‍ജ്ജ ഉത്പാദന ഇന്ധനങ്ങളും, ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ പദ്ധതികളും അത്യന്താപേക്ഷിതമാണ്.  ഇതിലെല്ലാമുപരിയായി മതിയായ ശുചിത്വ സംവിധാനങ്ങളും ഡ്രൈനേജും അത്യന്താപേക്ഷിതമാണെന്ന കാര്യവും എടുത്തു പറയേണ്ടതില്ല.  പല കാരണങ്ങള്‍ കൊണ്ടും ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന  തീരപ്രദേശങ്ങളിലും, ചേരികളിലും, ഗ്രാമങ്ങളിലും മതിയായ ശുചിത്വ സംവിധാനങ്ങള്‍ ആവശ്യാനുസരണം ലഭ്യമല്ല.  അശാസ്ത്രീയമായ സാനിട്ടേഷന്‍ സംവിധാനങ്ങള്‍ മണ്ണും, വായുവും  ജലവും ഒരു പോലെ മലിനീകരിക്കപ്പെടുന്നതിന് ഇടയാകുന്നു. ജലസ്രോതസുകളോടും കനാലുകളോടും ചേര്‍ന്ന് ചേരികള്‍ രൂപം കൊളളുമ്പോള്‍ മനുഷ്യ വിസര്‍ജ്യം ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ ജലസ്രോതസുകളിലേക്ക് ഒഴുകി എത്തുന്ന വിധത്തിലായിരിക്കും കക്കൂസുകള്‍ നിര്‍മ്മിക്കുന്നത്.  ഇത് ഗുരുതരമായ ജലമലിനീകരണത്തിനും അതിന്റെ ഫലമായുണ്ടാകുന്ന ജലജന്യ രോഗങ്ങള്‍ക്കും ഇടയാക്കും.  ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനുളള അടിയന്തിര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഭൂ

മാഗി നൽകുന്ന പാഠം

Image
ഇൻഡ്യയിലെ ഒട്ടുമിക്ക വിഭാഗം ജനങ്ങളുടെയും ഇഷ്ട ഭക്ഷണമായിരുന്ന മാഗിയെ ഇന്ന്‌ ജനം വെറുത്തു തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളേയും സ്കൂൾ വിദ്യാർഥികളേയും വളരെ വേഗം സ്വാധീനിക്കത്തക്കവിധത്തിലുള്ള ചടുലമായ പരസ്യങ്ങളുടെ പിന്തുണയോടെ പിപണി അടക്കി വാണിരുന്ന മാഗി നൂഡിൽസ് ഏറെക്കുറെ വിപണിയിൽ നിന്നും പിൻ വലിഞ്ഞ സ്ഥിതിയിലാണ്. പല സംസ്ഥാനങ്ങളിലും നിരോധനം ഏർപ്പെടുത്തുകയും ജനങ്ങളെ സ്വാധീനിക്കത്തക്ക വിധത്തിലുള്ള പരസ്യങ്ങളിൽ അഭിനയിച്ചതു വഴി ഇന്ത്യയിലെ പല പ്രമുഖ  സിനിമാ താരങ്ങൾ അടക്കമുള്ളവർ നിയമനടപടികൾ നേരിടേണ്ട സാഹചര്യവും സംജാതമായിരിക്കുന്നു. .  ഇത് ഒരു ഉത്പന്നത്തിന്റെ മാത്രം അവസ്ഥയല്ല. സൂക്ഷമമായി പരിശോധിച്ചാൽ ഇന്ത്യയിൽ വിപുലമായ തോതിൽ വിറ്റഴിയുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളുടെ കാര്യം പരിശോധിച്ചാൽ സ്ഥിതിഗതികൾ ഇതിലും ഗുരുതരമാകാനാണ് സാധ്യത . അതിനുള്ള നടപടികൾ വരുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കാം.  അതിവിപുലമായ പരസ്യത്തിന്റെ പിന്തുണയോടെ വിറ്റഴിക്കപ്പെടുന്ന പനീയങ്ങളും ഭക്ഷ്യവസ്തുക്കളും നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത സാധനങ്ങൾ എന്താണെന്നു പോലും അവ ഉണ്ടാക്കിയ കമ്പനിയിലെ ചുരുക്കം പേർക്കല്ലാതെ    മറ്റാർക്കും വ്യക്തമായ അറ