Posts

Showing posts from December, 2015

ഗാർഹിക മാലിന്യങ്ങളിൽ നിന്നും ദ്രവ ജൈവവളം

Image
ഗാർഹിക മാലിന്യങ്ങളിൽ നിന്നും ദ്രവ ജൈവവളം ഓരോ വീട്ടിലും ലഭിക്കുന്ന ജൈവ മാലിന്യങ്ങളിൽ നിന്നും വളരെ ചെലവു കുറഞ്ഞ വിധത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ ദ്രവ ജൈവവളം ഉണ്ടാക്കി എടുക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണു്. . ഗാർഹിക ജൈവമാലിന്യങ്ങൾ എന്നു പറയുമ്പോൾ അത് വിവിധ തരം മാലിന്യങ്ങളുടെ ഒരു മിശ്രിതം തന്നെയാണല്ലോ? ഇവയിൽ വേഗത്തിൽ ജീർണിക്കുന്ന പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസാവശിഷ്ടം, വിവിധ തരം പഴങ്ങളുടെ അവശിഷ്ടം എന്നിവയും മൽസ്യ മാംസാദികൾ കഴുകുന്ന വെള്ളം, കഞ്ഞി വെള്ളം, ധാന്യങ്ങൾ കഴുകുന്ന വെള്ളം എന്നിവയും ദ്രവ ജൈവവള നിർമ്മാണത്തിനായി ഉപയോഗിക്കാം. ജൈവ മാലിന്യങ്ങൾ അന്തരീക്ഷവായു ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ   പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സൂഷ്മാണു ജീവികൾ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്ന പ്രവർത്തന ഫലമായാണ് അവ  ജൈവവളമായി മാറുന്നത്. ഇതിനായി അന്തരീക്ഷവായുവിന്റെ അഭാവത്തിൽ മാത്രം പ്രവർത്തിക്കുന്ന ഇത്തരം സൂഷ്മാണു ജീവികളെ പ്രാരംഭമായി വളർത്തിയെടുക്കേണ്ടതുണ്ട്.  മനുഷ്യന് യാതൊരു വിധത്തിലും ഹാനികരമല്ലാത്ത ഇവ  ഒരു പ്രാവശ്യം പ്രവർത്തനമാരംഭിച്ചാൽ തുടർ ചെലവുകൾ ഒന്നും ത