ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്


ഗൃഹ  മാലിന്യ  സംസ്കരണത്തിൽ 
വീട്ടമ്മമാരുടെ  പങ്ക്

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഫലമായി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു. ഇവയെ യഥാസമയം സംസ്കരിക്കേണ്ടത് ശുചിത്വം നിലനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് പറഞ്ഞ് സ്വയം മാറി നിൽക്കാൻ കഴിയാത്ത ഒരു സാഹചര്യമാണല്ലോ ഇപ്പോൾ സംജാതമായിരിക്കുന്നത്. സ്വന്തം വീട്ടിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ അതുണ്ടാക്കുന്നവർ തന്നെ സംസ്കരിക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ ഒരു പരിധി വരെയെങ്കിലും ഇത് ആവശ്യവുമാണ്.

വീടുകളിലെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ വീട്ടമ്മമാർ
ബുദ്ധിമുട്ടു  ചില്ലറയൊന്നുമല്ല . എന്നിരുന്നാലും  വീടുകളിലെ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക് എത്രത്തോളമാണെന്ന് പരിശോധിക്കാം
 ഓരോ വീട്ടിലും ദൈനംദിന പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു.  വീടുകളിലെ മാലിന്യങ്ങളിൽ മുഖ്യപങ്കും ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ഭക്ഷണം കഴിച്ചതിനു ശേഷവും ഉണ്ടാകുന്ന അവശിഷ്ടങ്ങളാണല്ലോ. ഭക്ഷണം പാകം ചെയ്യുന്നതിനു മുൻമ്പ് ഉണ്ടാകുന്ന മാലിന്യങ്ങൾ പ്രധാനമായും മൽസ്യ മാംസാവശിഷം പച്ചക്കറികളുടെ അവശിഷ്ടം എന്നീവയും മൽസ്യ മാംസാദികളും ധാന്യങ്ങളും കഴുകുന്ന വെള്ളവും ഉൾപ്പെടുന്നു. ഭക്ഷണശേഷമുള്ള മാലിന്യങ്ങളിൽ പഴകിയതും കേടു സംഭവിച്ചതുമായ എല്ലാത്തരം ഭക്ഷണാവശിഷ്ടങ്ങളും പഴങ്ങളുടെ അവശീഷ്ടങ്ങളും അടങ്ങിയിരിക്കുന്നു. ഇവ കൂടാതെ ഗാർഹിക ആവശ്യങ്ങൾക്കുള്ള ഓരോ സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന കവറുകളും ഗാർഹിക മാലിന്യങ്ങളിൽപ്പെടുത്താം. വീട്ടിനു പരിസരത്തുള്ള ചെടികളുടെ അവശിഷ്ടങ്ങളും മാലിന്യങ്ങളുടെ കൂട്ടത്തിൽ പെടുന്നു. മാലിന്യങ്ങളിൽ പ്രധാന പങ്കും അടുക്കളയിൽ നിന്നാണ് ഉണ്ടാകുന്നത് അതിനാൽ തന്നെ മാലിന്യങ്ങളുടെ കൈകാര്യം ചെയ്യലിൽ വീട്ടമ്മമാർക്ക് മുഖ്യ പങ്കു വഹിക്കാൻ കഴിയും.

ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് നിരവധി മാർഗ്ഗങ്ങൾ നിലവിലുണ്ട്. ഇവ പ്രധാനമായും ബയോഗ്യാസ് ഉത്പാദനം, എയ്റോബിക്ക് കമ്പോസ്റ്റിംഗ് , മണ്ണിര കമ്പോസ്റ്റ് , പൈപ്പ് കമ്പോസ്റ്റ്, കത്തിച്ച് സംസ്കരിക്കൽ എന്നിവയാണ് .  ജൈവ മാലിന്യ സംസ്കരണത്തിൽ ബയോഗ്യാസ് ഉത്പാദനം ഒഴികെയുള്ള എല്ലാ മാർഗങ്ങളിലും സംസ്കരണ ഭലമായി ജൈവവളം മാത്രമേ ലഭിക്കുന്നുള്ളു. എന്നാൽ ഒരു ഗാർഹിക ബയോഗ്യാസ് പ്ലാന്റുണ്ടെങ്കിൽ മാലിന്യ സംസ്കരണത്തിലൂടെ പാചകവാതകവും ജൈവവളവും ഒരേ സമയം ലഭിക്കുന്നു, അതിനാൽ തന്നെ വീട്ടമ്മമാർക്ക് ഏറ്റവും പ്രയോജനപ്രദമായ മാലിന്യ സംസ്കരണ മാർഗ്ഗം ബയോഗ്യാസ് ഉത്പാദനം ആണെന്നു മനസിലാക്കാം.

 ഒരു വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിലൂടെ ആ വീട്ടിലെ 50 % ൽ അധികം പാചക ആവശ്യങ്ങൾക്കുള്ള ഇന്ധനം ഉണ്ടാക്കിയെടുക്കാൻ കഴിയും. സംസ്കരണ ശേഷം ലഭിക്കുന്ന ദ്രാവകം ഒരു സമ്പുഷ്ട ജൈവവളമാണ് . ഇത് വീട്ടമ്മമാർക്ക് സ്വന്തമായിതന്നെ അടുക്കളയോടു ചേർന്ന് പച്ചക്കറി കൃഷി ചെയ്യാൻ സൗകര്യപ്രദമായ വിധത്തിൽ ജൈവവളമായി ഉപയോഗിക്കാം. ഇതിലൂടെ ഗുണമേൻമയുള്ള ജൈവ പച്ചക്കികൾ സ്വന്തം വീട്ടുവളപ്പീൽ തന്നെ ഉണ്ടാക്കിയെടുക്കാൻ വീട്ടമ്മമാർക്ക് സാധിക്കുന്നു. മാത്രവുമല്ല സ്വന്തം വീട്ടിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ പരസഹായം കൂടാതെ സംസ്കരിക്കാനും കഴിയുന്നു.  .

വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഭക്ഷണ രീതി, മറ്റ് മാലിന്യങ്ങളുടെ ലഭ്യത
എന്നിവ കണക്കാക്കി അനുയോജ്യമായ വലുപ്പത്തിലുള്ള പ്ളാൻറുകൾ തെരഞ്ഞെടുക്കാം. നാലോ അഞ്ചോ അംഗങ്ങൾ ഉള്ള വീട്ടിലേക്ക് ഒത ഘന മീറ്റർ വലുപ്പമുള്ള പ്ലാൻ്റുകളാണ് ഏറ്റവും അനുയോജ്യം. പ്ളാൻ്റുകളിൽ വാട്ടർ ജാക്കറ്റ് ഉള്ളവയും ഇല്ലാത്തവയും എന്നിങ്ങനെ രണ്ട് മോഡലുകൾ ലഭ്യമാണ്, വാട്ടർ ജാക്കറ്റ് ഉള്ള മാതൃകകളാണു ഏറ്റവും അനുയോജ്യം.  ഇതിന് 20,000 മുതൽ 25000 രൂപ വരെ ചെലവു വരും.ഗുണമേൻമയോടെ നിർമ്മിക്കുന്ന പ്ളാൻറുകൾ 15 മുതൽ 20 വർഷം വരെ കാര്യക്ഷമമായി പ്രവർത്തിയും .

ഗാർഹിക മാലിന്യ സംസ്കരണത്തിൽ ബയോഗ്യാസ് പ്ലാന്റുകൾക്ക് നിർണായകമായ പങ്കുവഹിക്കാൻ കഴിയും എങ്കിലും ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാൽ ജൈവമാലിന്യ സംസ്കരണം പൂർണമായും ഈ പ്ലാന്റിന്റെ സഹായത്താൽ മാത്രം നടത്താൻ കഴിയും എന്നുള്ള ധാരണ തെറ്റാണ്. ബയോഗ്യാസ് പ്ലാന്റുകൾ വേഗത്തിൽ ജീർണിക്കുന്ന മാലിന്യങ്ങളായ പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം , മൽസ്യ മാംസാവശിഷം പഴങ്ങളുടെയും വേഗത്തിൽ ജീർണിക്കുന്ന പച്ചക്കറികളുടെയു അവശിഷ്ടം എന്നിവ  സംസ്കരിക്കുന്നതിനാണ് ഏറ്റവും അനുയോജ്യം.

സാവധാനത്തിൽ ജീർത്തിക്കുന്ന നാര് അധികമായി അടങ്ങിയിരുന്ന പച്ചക്കറികളുടെയും മുട്ടത്തോട്, എല്ല് , ഉണങ്ങാത്ത  പുല്ലും മറ്റ് സസ്യവശീഷടങ്ങളും സഹിതമുള്ള മാലിന്യങ്ങളും  ബയോഗ്യാസ് പ്ലാനറിൽ സംസ്കരിക്കുന്നത് പ്രായോഗികമല്ല.  ഇത്തരം മാലിന്യങ്ങൾ ബയോഗ്യാസ് പ്ലാന്റിൽ നിക്ഷേപിച്ചാൽ പ്ലാന്റ്  പ്രവർത്തനം മന്ദീഭവിച്ച് ക്രമേണ പ്ലാന്റ് പ്രവർത്തനരഹിതമാകുന്നതായി കണ്ടുവരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ സാവധാനം ജീർണിക്കുന്ന മാലിന്യങ്ങളുടെ സംസ്കരണത്തിന് ഒരു ബയോകമ്പോസ്റ്റർ  കൂടി ബയോഗ്യാസ് പ്ലാന്റിന് സമീപത്തായി സ്ഥാപിക്കാം. . ബയോ കമ്പോസ്റ്ററിൽ നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങൾ വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ ജൈവവളമായി മാറുന്നു. ഒരുമീറ്റർ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള രണ്ട് പ്ലസ്റ്റിക് പൈപ്പുകൾ ഉണ്ടെങ്കിൽ ഒരു ബയോ കമ്പോസ്റ്റർ ഉണ്ടാക്കി എടുക്കാം. ബയോ കമ്പോസ്റ്റർ വളരെ ലളിതമായി എല്ലാ വീട്ടമ്മമാർക്കും ഉപയോഗിക്കത്തക്ക വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇവ കൂടാതെ ഉണങ്ങിയ സസ്യാവശി.ഷ്ഠങ്ങളും കരിയില, തൊണ്ട്, ചിരട്ട , പേപ്പർ തുടങ്ങിയ മാലിന്യങ്ങളും വീടുകളിൽ ദീവസേന ഉണ്ടാകുന്നു. ഇവയെ യഥാസമയം സംസ്കരിക്കുന്നതിന്  ഒരു ബയോ ഇൻസിനറേറ്റർ ഉപയോഗിക്കാവുന്നതാണ്. ബയോ ഇൻസിനറേറ്റർ പുകഇല്ലാത
വിറക് അടുപ്പുകളുടെ ഒരു പരിഷ്കരിച്ച പതിപ്പാണ്. ഇവയിൽ ഉണങ്ങിയ മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം ബയോഗ്യാസ് ഇന്ധനമായി ഉപയോഗിച്ച്  മാലിന്യങ്ങളെ കത്തിച്ച് സംസ്കരിക്കാം. ബയോ ഇൻസിനറേറ്ററുകളിൽ പ്ലാസ്റ്റിക് കത്തിക്കാത്തതിനാൽ യാതൊരു വിധ പരിസര മലീനീകരണവും ഇവയിൽ നിന്നും ഉണ്ടാകുന്നുമില്ല .

മേൽ പ്രസ്ഥാവിച്ച മൂന്നുതരത്തിലുള്ള സംസ്കരണ സംവിധാനങ്ങളും സ്വന്തമായി രണ്ടോ മൂന്നോ സെന്റിൽ വീടു വച്ചിട്ടുള്ളവർക്കും വളരെ ചുരുങ്ങിയ സ്ഥലപരിധിക്കുള്ളിൽ തന്നെ ഏർപ്പെടുത്താൻ കഴിയും എന്നുള്ളതും ഈ പദ്ധതിയുടെ ഒരു സുപ്രധാന സവിശേഷതയാണ്.

ഇങ്ങനെ  ഓരോ വീട്ടിലും വെത്യസ്ഥ സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങളെ  പ്രായോഗികവും വളരെ ലളിതവുമായ വിവിധ സാങ്കേതിക വിദ്യകൾ ഒരേ സമയംപ്രയോജനപ്പെടുത്തി സംസ്കരിക്കുന്നതിലൂടെ  വീട്ടമ്മമാർക്ക് സ്വന്തം വീടുകളിലെ സമ്പൂർണ ജൈവമാലിന്യ സംസ്കരണം പരസഹായം കൂടാതെ തന്നെ ഒരു യാർത്ഥ്യമാക്കാൻ അനായാസം കഴിയും.
       സംയോജിത  ജൈവ മാലിന്യ സംസ്കരണത്തിന് വീടുകൾക്കും സ്ഥാപാങ്ങൾക്കും അവശ്യമായ ബയോഗ്യാസ് പ്ലാൻറുകളുടെയും ബയോ കബോസ്റ്ററ്റുകളുടെയും ബയോ ഇൻസിനറേറ്ററ്റുകളുടെയും നിർമ്മാണവും  തുടർ സർവ്വീസുകമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങളും തിരുവനന്തപുരത്ത് വഴുതക്കാട് എം പി അപ്പൻ റോഡിൽ പ്രവർത്തിക്കുന്ന ബയോടെക്കിൻ്റെ കേന്ദ്ര ഓഫീസിൽ നിന്നോ  എറണാകുളം,   കോഴിക്കോട്  മേഘലാ ഓഫീസുകളിൽ നിന്നോ   ലഭ്യമാണ്.

 ഗാർഹിക മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാർക്ക് നിർണായകമായ
പങ്കുവഹിക്കാൻ കഴിയും എന്നതിൽ സംശയമില്ല. ദിവസേന ഉണ്ടാകുന്ന മാലിന്യങ്ങൾ ആദിവസം തന്നെ സംസ്കരിക്കാൻ കഴിയുന്ന വിധത്തിലുള്ള  അടിസ്ഥാന സൗകര്യങ്ങൾ ഓരോ വീടിലും ക്രമീകരിച്ചിരുന്നാൽ വീട്ടമ്മമാർക്ക് പരസഹായം കൂടാതെ തന്നെ സ്വന്തം വീട്ടിലെ മാലിന്യ സംസ്കരണം യഥാസമയം നടത്താൻ കഴിയും. തന്നെയുമല്ല ജൈവ മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിനും മാലിന്യ സംസ്കരണ ഭലമായി ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച്  വിഷമയമല്ലാത്ത  ജൈവ പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാനും സാധിക്കും. അങ്ങനെ അടുക്കളയിൽ നിന്നും പുറന്തള്ളുന്ന എല്ലാ ജൈവ മാലിന്യങ്ങളും പാചക ഇന്ധനമായും ജൈവ പച്ചക്കറിയായും അടുക്കളയിലേക്ക് തന്നെ തിരികെ കൊണ്ടു വരുന്ന ഏറ്റവും പ്രകൃതി സൗഹൃതമായ പദ്ധതി നടത്തിപ്പിൽ ഓരോ വീട്ടമ്മക്കും പങ്കാളിയാകുന്നതിനും സാധിക്കും. ഇത്തരത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ  പങ്കാളികളാവുകവഴി ശുചീത്വ ഭാരതം ഒരു യാഥാർധ്യമാക്കാനുള്ള  ബൃഹദ് പദ്ധതിയിൽ ഓരോ വീട്ടമ്മമാർക്കും പങ്കുചേരാനും സാധിക്കും. അതിനായി നമുക്കോരോരുത്തർക്കും  പരിശ്രമിക്കാം.

Comments

Popular posts from this blog

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ