Posts

Showing posts from May, 2015

മോഡ്യൂൾ ഡൈജസ്റ്റർ ബയോഗ്യാസ് പ്ലാന്റ്

Image
     ജൈവ മാലിന്യങ്ങളെ കാര്യക്ഷമമായി സംസകരിക്കുന്നതിന് ബയോടെക് രൂപകൽപ്പന ചെയ്തതാണ് മോഡ്യൂൾ ഡൈജസ്റ്റർ.    ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ രൂപകൽപ്പന ചെയ്യുമ്പോൾ പ്ലാന്റ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ് . ചതുപ്പു പ്രദേശങ്ങളിലും പാറക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിലും പ്ലാന്റ് സ്ഥാപിക്കൽ വളരെ ദുഷ്കരമായ പ്രവർത്തിയാണ്‌. പല സ്ഥലങ്ങളിലും വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പ്ലാന്റ്  നിർമ്മാണം പൂർത്തിയാക്കേണ്ട സാഹചര്യങ്ങളും സംജാതമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ പ്ലാന്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നനായി ബയോടെക് രൂപകൽപ്പന ചെയ്തതാണ്  മോഡ്യൂൾ ഡൈജസ്റ്റർ ബയോഗ്യാസ് പ്ലാന്റ് .   സംസ്കരണ പ്ലാന്റിന്റെ എല്ലാ ഘടകങ്ങളും നിർമ്മാണ ശാലയിൽ മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കുന്നു എന്നുള്ളതാണ്   ഇതിന്റെ പ്രധാന സവിശേഷത . ആവശ്യമുള്ള  ഘട്ടങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഘടകങ്ങൾ വളരെ വേഗം കൂട്ടീ യോജിപ്പിച്ച് സംസ്കരണ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കാം.   സാധാരണ  മോഡ്യൂൾ ഡൈജസ്റ്റർ  പ്ലാന്റുകളിൽ ഒന്നിലധികം ഘട്ടങ്ങളിൽ സംസ്കരണം നടക്കുന്ന വിധത്തിലായിരിക്കും രൂപകൽപ്പന ചെയ്യുന്നത്.

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

Image
പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം               അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളെ യഥാസമയം സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍  ഇവ ജീര്‍ണിച്ച് ഇവയില്‍ നിന്നുണ്ടാകുന്ന മലിനജലം ശുദ്ധജലവുമായി കലര്‍ന്നുണ്ടാകുന്ന ജല മലിനീകരണം തടയുന്നതിനും ക്ഷുദ്രജീവികളുടെ വ്യാപനവും അവ പരത്തുന്ന പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാനും കഴിയും.. പാതയോരത്തും പൊതുസ്ഥലത്തും നിക്ഷേപിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കേന്ദ്രീകൃത സംസ്‌കരണ പ്ലാന്റുകളില്‍ കുന്നുകൂട്ടിയിടുന്ന മാലിന്യങ്ങളില്‍ നിന്നും മാലിന്യകൂമ്പാരങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നും പുറംതള്ളുന്ന മലിനജലത്തില്‍ നിന്നും ബഹിര്‍ഗമിക്കുന്ന വിഷവാതകങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമായിതീരുന്നു. ഇത് ആഗോളതാപഉയര്‍ച്ചക്കും അതിന്റെ ഭലമായുണ്ടാകുന്ന ഓസോണ്‍ പാളികളുടെ ശോഷണത്തിനും കാലാവസ്ഥാവ്യതിയാനത്തനും കാരണമായിത്തീരുന്നു.            മാലിന്യങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്ന ഒരു ചിത്രമാണ് മനസ്സില്‍ തെളിയുന്നത്. എങ്ങനെയാണ് ഇന്ന് നാം കാണുന്ന തരത്തിലുള്ള മാലിന്യങ്ങള്‍ ഉണ്ടാകുന്നത് എന്ന് നോക്കാം.

മാലിന്യ സംസ്‌കരണ ജൈവോര്‍ജ്ജ പദ്ധതി

Image
മാലിന്യ സംസ്‌കരണ ജൈവോര്‍ജ്ജ  പദ്ധതികളുമായി ബയോടെക് മാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ചെലവു കുറഞ്ഞ സംവിധാനങ്ങള്‍ അനേ്വഷിക്കുന്നവര്‍ക്ക് അനുഗ്രഹമായി വിവിധ പദ്ധതികള്‍ ബയോടെക് ആവിഷ്‌കരിച്ച് നടപ്പാക്കുന്നു.  അടുക്കള മാലിന്യത്തില്‍ നിന്നും പാചക വാതകവും, ജൈവവളവും വീട്ടു വളപ്പിലെ സംയോജിത ജൈവ പച്ചക്കറി കൃഷി - മത്സ്യകൃഷി എന്നിവ ഇവയില്‍ ചിലതു മാത്രം.  മുടക്കു മുതല്‍ ഏതാനും വര്‍ഷത്തിനുളളില്‍ പൂര്‍ണമായും പാചകവാതകമായും ജൈവപച്ചക്കറിയായും തിരികെ ലഭിക്കുന്ന ഈ പദ്ധതി വമ്പിച്ച ജനശ്രദ്ധ ആകര്‍ഷിച്ചു വരുന്നു. പദ്ധതി നടത്തിപ്പിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും ബയോടെക്കിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകളില്‍ നിന്നും ലഭിക്കുന്നു. ഫോണ്‍ : +91 94 46 000 960 /  94 46 000 961 /  94 46 000 962

സമ്പൂര്‍ണ്ണ ശുചിത്വം യാഥാര്‍ഥ്യമാക്കാന്‍ - [ ഭാഗം രണ്ട് ]

Image
സമ്പൂര്‍ണ്ണ ശുചിത്വം യാഥാര്‍ഥ്യമാക്കാന്‍ -   [ ഭാഗം  രണ്ട് ] .അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ             സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമിടുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഉയരുന്നത് വേഗത്തില്‍ ജീര്‍ണിക്കുന്ന മാലിന്യങ്ങളുടെ യഥാസമയമുള്ള  സംസ്കരണംആയിരിക്കും.  ഇവയെ യഥാസമയം സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ അതൊരു  വന്‍ വിജയം ആയിരിക്കും.  മാലിന്യങ്ങളിൽ മുഖ്യ  പങ്കുവഹിക്കുന്ന  അജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് നിരവധി സാങ്കേതിക വിദ്യകള്‍  പ്രചാരത്തിൽ ഉണ്ട് എങ്കിലും ഇവയെല്ലാം താരതമേ്യന ചെലവ് കൂടിയതും വിദേശ രാജ്യങ്ങളിൽ വികസിപ്പിച്ചെടുത്ത പദ്ധതികളുമാണ്.  വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യകളേക്കാള്‍ പ്രാദേശികമായി വികസിപ്പിച്ചെടുക്കുന്ന പദ്ധതികളായിരിക്കും കേരളം പോലുള്ള ഒരു സംസ്ഥാനത്തിന് എപ്പോഴും നല്ലത്.  കാരണം ഇവയുടെ നിര്‍മ്മാണ ചെലവ് താരതമ്യേന കുറവും കേടുപാടുകള്‍ വന്നാല്‍ പ്രാദേശികമായി തന്നെ അവ എളുപ്പത്തിൽ പരിഹരിക്കുന്നതിനും സാധിക്കും. അജൈവ മാലിന്യങ്ങളുടെ  സംസ്കരണം  അജൈവ മാലിന്യങ്ങളായ പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹങ്ങള്‍ മുതലായവ പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച്  ഒരു കേ

സമ്പൂര്‍ണ്ണ ശുചിത്വം യാഥാര്‍ഥ്യമാക്കാന്‍ [ഭാഗം ഒന്ന് ]

Image
സമ്പൂര്‍ണ്ണ ശുചിത്വം യാഥാര്‍ഥ്യമാക്കാന്‍ [ഭാഗം  ഒന്ന് ] ഒരു  പ്രദേശം മാലിന്യ രഹിത      മേഘലയായി [ സീറോ വേസ്റ്റ്] പ്രഖ്യാപിക്കണമെങ്കിൽ കാര്യക്ഷമമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ  ആവശ്യമാണല്ലോ .    മാലിന്യ സംസ്കരണത്തിൽ  പ്രാധമിക പരിഗണന നൽകേണ്ടത് ജൈവ മാലിന്യ സംസ്കരണത്തിനാണ് .  പൂർണമായ ജൈവ മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കണമെങ്കിൽ വിവിധ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ചുകൊണ്ടുള്ള സംയോജിത മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ മാലിന്യങ്ങളുടെ   ഉറവിടങ്ങളിൽ തന്നെ നടപ്പാക്കുന്നതാണ് ലാഭകരം. സംയോജിത മാലിന്യ സംസ്കരണം എന്നാൽ  ബയോ ഗ്യാസ് , ബയോ കമ്പോ സ്റ്റിംഗ് , ബയോ ഇൻസിനറേഷൻ എന്നിങ്ങനെ മാലിന്യങ്ങളുടെ ലഭ്യതക്കും  ഘടനക്കും അനുയോജ്യമായ വിവിധ സാങ്കേതിക വിദ്യകൾ ഒരുമിച്ച്  പ്രയോജനപ്പെടുത്തുക എന്നുള്ളതത്രേ.  ഇതിനായി മാലിന്യ സംസ്‌ക്കരണത്തിന് സ്വന്തമായി സ്ഥലസൗകര്യമുളള എല്ലാ വീടുകളിലും  സ്ഥാപനങ്ങളിലും സംയോജിത മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രോത്സാഹനമായി സബ്‌സിഡി, നികുതി ഇളവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ വളരെവേഗം പദ്ധതിയില്‍ പങ്

ബയോടെക് - ബയോ കമ്പോസ്റ്റര്‍

Image
ബയോടെക് - ബയോ കമ്പോസ്റ്റര്‍ പ്രകൃതിക്കിണങ്ങിയ  ഒരു  ജൈവ മാലിന്യ സംസ്കരണ സംവിധാനം  നാര് അധികമുള്ള ജൈവ മാലിന്യങ്ങൾ   മാത്രം സംസ്കരിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തത് ജൈവമാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായി പ്രവർത്തിക്കുന്ന  സാങ്കേതിക വിദ്യകള്‍ ലഭ്യമല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നട്ടം തിരിയുമ്പോള്‍ ലഭ്യമാകുന്ന ഏതൊരു സാങ്കേതിക വിദ്യയും  പ്രയോജനപ്പെടുത്താൽ ശ്രമിക്കുന്ന ഒരു സാഹചര്യം സാംജാതമാകുന്നു.  അത്തരത്തില്‍ പ്രായോഗികമാക്കാന്‍ ശ്രമിച്ച ഒരു മാലിന്യ സംസ്‌കരണ മാര്‍ഗ്ഗമാണ് പൈപ്പ് കമ്പോസ്റ്റിംഗ്.  എന്നാല്‍ ഈ സാങ്കേതിക വിദ്യ നടപ്പിലാക്കിയ ഏകദേശം എല്ലാ സ്ഥലങ്ങളിലും ഒരു പരാജയമായി തീരുകയായിരുന്നു. പൈപ്പ് കമ്പോസ്റ്റില്‍ നിന്നും പുഴുക്കളും വിരകളും പുറത്തേക്കു വരുന്നു , ദുര്‍ഗന്ധം വമിക്കുന്നു,  മലിനജലം പുറത്തേക്ക് ഒഴുകുന്നു തുടങ്ങിയ നിരവധി പോരായ്മകളാണ് പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചവര്‍ക്ക് പറയാനുണ്ടായിരുന്നത്. ഒരു വീട്ടില്‍ ഉണ്ടാകുന്ന എല്ലാ തരത്തിലുമുള്ള ജൈവ മാലിന്യങ്ങളും സംസ്കരിക്കാൻ പൈപ്പ്  കമ്പോസ്റ്റ് മാത്രമായി സ്ഥാപിച്ചാല്‍ അത് ഒരു പരാജയം ആയിത്തീരും എന്നാണ് മുന്‍കാല അനുഭവങ്ങള

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ

Image
ഗാർഹിക മാലിന്യ സംസ്കരണത്തിനു്  ബയോഗ്യാസ് പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ ഗാർഹിക മാലിന്യ സംസ്കരണത്തിനു് ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കുന്നതാണ് ഏറ്റവും ഭലപ്രദമായ മാർഗ്ഗം എന്നകാര്യം ഏവർക്കും അറിയാവുന്നതാണെങ്കിലും ഏറ്റവും അനുയോജ്യമായ പ്ലാന്റ് തെരഞ്ഞെടുക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്.  ഇതിനുള്ള ഏതാനും നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു. പുതുതായി വീട് നിർമ്മിക്കുമ്പോൾ നിർമ്മാണ പ്രവർത്തങ്ങൾ ഏകദേശം പൂർത്തിയായി വരുന്ന സമയമാണ് ഗാർഹിക മാലിന്യ സംസ്കരണത്തിനുള്ള ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം.   ഇത്തരം അവസരങ്ങളിൽ വീട്ടിൽ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അടുക്കളയിലേക്ക് ബയോഗ്യാസ് എത്തിക്കുന്നതിനു് ചുമര് തുരന്ന് പൈപ്പ് ലെയിൻ സ്ഥാപിക്കുന്നതിനും പ്ലാൻ്റ് സ്ഥാപിക്കുന്ന പ്രതലം ഉറപ്പുള്ളതാക്കുന്നതിനും , പ്ലാ ൻ്റ് നീലത്ത് കുഴി ഉണ്ടാക്കി താഴ്തി സ്ഥാപിക്കണമെന്നുണ്ടെങ്കിൽ അതിന് ആവശ്യമായ കുഴി തയ്യാറാക്കുന്നതിനും പുറമേ നിന്നും ജോലിക്കാരെ   പ്രത്യേകമായി ക്രമീകരിക്കാതെ തന്നെ ഇത്തരം പണികൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് അധിക സാമ്പത്തിക ചെലവ്  നിയന്ത്രിക്കാൻ സഹായകരമാ

ബയോടെക്ക് നല്‍കുന്ന സേവനങ്ങള്‍

Image
മാലിന്യ സംസ്‌കരണബയോഗ്യാസ്പ്ലാന്റ് നിര്‍മ്മാണ രംഗത്ത്  ബയോടെക്ക് നല്‍കുന്ന സേവനങ്ങള്‍   1. ബയോടെക്ക് കഴിഞ്ഞ 20 വര്‍ഷമായി മാലിന്യ സംസ്‌കരണ ബയോഗ്യാസ് പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു. 2. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം അംഗീകരിച്ച കേരളത്തിലെ ഏക ബയോഗ്യാസ് പ്ലാന്റ് ബയോടെക്ക് വികസിപ്പിച്ചെടുത്തതാണ്. ഇതിനാല്‍ ബയോടെക്ക് പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്.  3. കേരളത്തില്‍ ആദ്യത്തെ മാലിന്യസംസ്‌കരണ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത് ബയോടെക്കാണ്. കൊല്ലം ജില്ലയിലെ പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ 10 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ പ്ലാന്റ് ഇന്നും പ്രവര്‍ത്തനക്ഷമമാണ്.  4. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശ്രീകാര്യം മാര്‍ക്കറ്റില്‍ ബയോടെക്ക് സ്ഥാപിച്ച മാലിന്യസംസ്‌കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് കഴിഞ്ഞ 8 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു.  5. ബയോടെക്ക് വികസിപ്പിച്ചെടുത്ത ബയോഗ്യാസ് പ്ലാന്റുകള്‍ക്കുള്ള കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതി അന്താരാഷ്ട്ര തലത്തില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതിന്റെ ഗുണഫലം ബയോടെക്ക്ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന