Posts

Showing posts from July, 2015

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

Image
ഗൃഹ  മാലിന്യ  സംസ്കരണത്തിൽ  വീട്ടമ്മമാരുടെ  പങ്ക് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഫലമായി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു. ഇവയെ യഥാസമയം സംസ്കരിക്കേണ്ടത് ശുചിത്വം നിലനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് പറഞ്ഞ് സ്വയം മാറി നിൽക്കാൻ കഴിയാത്ത ഒരു സാഹചര്യമാണല്ലോ ഇപ്പോൾ സംജാതമായിരിക്കുന്നത്. സ്വന്തം വീട്ടിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ അതുണ്ടാക്കുന്നവർ തന്നെ സംസ്കരിക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ ഒരു പരിധി വരെയെങ്കിലും ഇത് ആവശ്യവുമാണ്. വീടുകളിലെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ വീട്ടമ്മമാർ ബുദ്ധിമുട്ടു  ചില്ലറയൊന്നുമല്ല . എന്നിരുന്നാലും  വീടുകളിലെ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക് എത്രത്തോളമാണെന്ന് പരിശോധിക്കാം  ഓരോ വീട്ടിലും ദൈനംദിന പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു.  വീടുകളിലെ മാലിന്യങ്ങളിൽ മുഖ്യപങ്കും ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ഭക്ഷണം കഴിച്ചതിനു ശേഷവും ഉണ്ടാ