'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും' (ഭാഗം നാല്)

'മാലിന്യ സംസ്‌കരണംഅറിയുന്നതും അറിയേണ്ടതും'
(ഭാഗം നാല് 
മാലിന്യമുക്ത കേരളത്തിന്
 ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം


അജൈവമാലിന്യങ്ങളുടെ സംസ്‌കരണം


സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി ഒരു യാഥാര്യത്ഥ്യമാക്കണമെങ്കില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചാല്‍ പകരം പായ്ക്കിംഗ് മെറ്റീരിയല്‍സ് നല്‍കേണ്ടിവരും. ഇപ്രകാരം നല്‍കുന്ന ക്യാരിബാഗുകള്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളോളം തന്നെ സൗകര്യപ്രദമായിരുന്നാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് അത് സ്വീകാര്യമാകുകയുള്ളൂ.

ജൈവ പ്ലാസ്റ്റിക്

സാധാരണ പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്നതാണ് ബയോപ്ലാസ്റ്റിക്. ചോളം പോലുള്ള പ്രത്യേകതരം സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത സ്റ്റാര്‍ച്ചിനെ, ബയോ പ്ലാസ്റ്റിക,് ക്യാരിബാഗുകളും മറ്റ് നിരവധി സാധനങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. സാധാരണ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ എല്ലാ ഗുണമേന്മയുള്ളതും ആവശ്യങ്ങളും അത്തരം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നതുമായ ബയോപ്ലാസ്റ്റിക് മണ്ണില്‍ നിക്ഷേപിച്ചാല്‍ പരമാവധി 3 മാസങ്ങള്‍ക്കുള്ളില്‍ ദ്രവിച്ച് മണ്ണില്‍ ലയിക്കുന്നു. ബയോടെക് ജൈവ പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ക്യാരിബാഗുകളും മറ്റ് ഉത്പന്നങ്ങളും പ്രചരിപ്പിച്ചുവരുന്നു. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ജൈവപ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ബയോടെക്കില്‍ നിന്നും ലഭ്യമാണ്.
പ്ലാസ്റ്റിക് സംസ്‌കരണ പദ്ധതി - പ്ലാസ്റ്റിക്കില്‍ നിന്നും ക്രൂഡോയില്‍
പരിസ്ഥിതി മലിനീകരണവും ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിനെ സംസ്‌കരിച്ച് ക്രൂഡോയില്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റുകളും ബയോടെക്കില്‍ നിന്നും ലഭിക്കുന്നു. പ്രതിദിനം ഏറ്റവും കുറഞ്ഞത് 6 ടണ്‍ പ്ലാസ്റ്റിക് സംസ്‌കരിക്കാന്‍ ശേഷിയുള്ള ഇത്തരം പ്ലാന്റുകളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ 60% ക്രൂഡോയിലായി ലഭിക്കുന്നു. ഇത് വീണ്ടും ശുദ്ധീകരിച്ച് ഡീസല്‍, പെട്രോള്‍ തുടങ്ങി വിവിധതരം പെട്രോളിയം ഉത്പന്നങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും. ഇത്തരത്തില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാന്‍ 50 സെന്റ് സ്ഥലം മതിയാകും. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് പ്രതിദിനം 6 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ സമീപപ്രദേശത്തെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരു കേന്ദ്രീകൃത പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാവുന്നതാണ്.
പ്ലാസ്റ്റിക് ഉരുക്കി ഗ്രാന്യൂള്‍സ് ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയുടെയും യന്ത്രസാമഗ്രികളുടെയും പ്രാഥമിക ചെലവ് കുറവാണെങ്കിലും പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഭീമമായതോതില്‍ വൈദ്യുതി ആവശ്യമായിവരും. ഇത് പ്ലാന്റിന്റെ തുടര്‍ചെലവ് സ്ഥിരമായി വര്‍ദ്ധിപ്പിക്കും. എന്നാല്‍ പ്ലാസ്റ്റിക്-ക്രൂഡോയില്‍ പ്ലാന്റുകളില്‍ ഉണ്ടാക്കുന്ന ക്രൂഡോയിലിന്റെ ഒരംശം പ്ലാന്റിന്റെ പ്രവര്‍ത്തന ഇന്ധനമായി ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതിയുടെ ഉപയോഗം ഇത്തരം പ്ലാന്റുകളില്‍ നന്നേ കുറവാണ്.
പ്ലാസ്റ്റിക്-ക്രൂഡോയില്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള എല്ലാവിധ സാങ്കേതിക സഹായവും ബയോടെക്കില്‍ നിന്നും ലഭ്യമാണ്.

മാലിന്യ മുക്ത കേരളം പദ്ധതിയുടെ വിജയത്തിന് 
ബയോടെക് മുന്നോട്ട് വയക്കുന്ന നിര്‍ദ്ദേശങ്ങള്‍

1) കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇതുവരെ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഈ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ളവരടങ്ങിയ ഒരു കമ്മറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കുക.
2) പ്രവര്‍ത്തന രഹിതമായ പ്ലാന്റുകള്‍  അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കുക
3) കേടുപാടു തീര്‍ക്കാന്‍ കഴിയാത്ത പ്ലാന്റുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക.
4) പ്ലാന്റ് നിര്‍മ്മാണത്തില്‍ നല്ല സാങ്കേതിക പരിജ്ഞാനവും പ്രവര്‍ത്തന പരിചയവുമുള്ള ഏജന്‍സികളെക്കൊണ്ട് മാത്രം പ്ലാന്റുകള്‍ സ്ഥാപിക്കുക.
5) അശാസ്ത്രീയമായ മാതൃകകള്‍ നിരോധിച്ച് കാര്യക്ഷമമായി                           പ്രവര്‍ത്തിപ്പിക്കുന്ന പ്ലാന്റുകള്‍ക്ക് മാത്രം അംഗീകാരം നല്‍കുക.
6. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം അംഗീകരിച്ച മാതൃകയിലുള്ള                 പ്ലാന്റുകള്‍ മാത്രം സ്ഥാപിക്കുക.
7. മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രായോഗിക പരിശീലനം ഉള്ളവരെ മാത്രം ഈ പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരായി നിയമിക്കുക.
8. പദ്ധതി നടത്തിപ്പിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രായോഗിക പരിചയമുള്ളവരുടെ ഒരു കമ്മറ്റി രൂപീകരിക്കുക

ബയോടെക്കിന് നല്‍കാന്‍ കഴിയുന്ന സേവനങ്ങള്‍

1) ഗാര്‍ഹികവും ഗാര്‍ഹികേതരവുമായ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനം താത്പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുക.
2) ഗുണമേന്മയുള്ള പ്ലാന്റുകള്‍ ആവശ്യക്കാര്‍ക്ക് നിര്‍മ്മിച്ചു
നല്‍കുക.
3) വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
4) പ്ലാന്റുകളുടെ സര്‍വ്വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുക.
5) ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ സബ്‌സിഡി ലഭ്യമാക്കുക.
6) പരിസ്ഥിതി സംരക്ഷണത്തിനുള്ള കാര്‍ബണ്‍ ക്രഡിറ്റ് സാമ്പത്തിക സഹായം ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള സേവനം നല്‍കുക.
7) സംസ്ഥാനത്തുടനീളം പ്രവര്‍ത്തന രഹിതമായികിടക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങി വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ എല്ലാ സാങ്കേതിക സഹായവും നല്‍കാന്‍ ബയോടെക് തയ്യാറാണ്.

ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിന് പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ വികസിപ്പിച്ചെടുത്തതിന് അന്താരാഷ്ട്രതലത്തിലെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പരമോന്നത ബഹുമതിയായ ഗ്രീന്‍ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ആഷ്ഡന്‍ അവാര്‍ഡ് ലഭിച്ച ഏക മലയാളി എന്നുള്ള നിലയിലും 1985 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്നുള്ള നിലയിലും ജൈവമാലിന്യ സംസ്‌കരണ ബയോഗ്യാസ് പദ്ധതിക്ക് നമ്മുടെ സംസ്ഥാനത്തിന്റെ മുഖഛായതന്നെ മാറ്റാന്‍ തക്ക സാദ്ധ്യതയുണ്ടെന്നകാര്യം നിസ്സംശയം സാക്ഷ്യപ്പെടുത്താന്‍ കഴിയും. ( ഈ  പരമ്പര  അവസാനിച്ചു )

വിശദവിവരങ്ങള്‍ക്ക്

 ഡോ. എ. സജിദാസ്, ഡയറക്ടര്‍, ബയോടെക്, പി.ബി. നമ്പര്‍ 520, എം.പി. അപ്പന്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 14, 
ഫോണ്‍ - 0471-2332179, 2321909, 2331909

www.biotech-india.org   ,   Email: biotechindia@eth.net


Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ