തെരുവുനായ്ക്കൾ അപകടകാരികൾ ആകുമ്പോൾ'



തെരുവുനായ്ക്കളിൽ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വാർത്തകർ നിത്യസംഭവമായി മാറിയിരിക്കുന്നു. ക്രമാതീതമായി പെരുകുന്ന തെരുവുനായ്ക്കൾ മറ്റ് വളർത്തുമൃഗങ്ങൾക്ക് മാത്രമല്ല ഭീഷണി ആയി തീർന്നിരിക്കുന്നത് ഒറ്റക്കിരിക്കുക്കുന്ന കുട്ടികളെയും മുതിർന്നവരേയും കൂട്ടമായി വന്ന് അക്രമിയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകണമെന്ന്‌ സമൂഹത്തിന്റെ നാനാതുറയിൽ നിന്നും മുറവിളി ഉയരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പരിഹാര മാർഗ്ഗം കണ്ടെത്താൻ നടത്തുന്ന കൂടിയാലോചനകൾ തീരുമാനമെടുക്കാൻ കഴിയാതെ  പിരിയുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തും നടന്നു ഒരു ആലോചനായോഗം. തെരുവുനായ്ക്കള്ള കൊല്ലണമെന്നും കൊല്ലണ്ട എന്നും പൊരിഞ്ഞ വാഗ്വാതങ്ങൾക്കൊടുവിൽ യോഗം അലങ്കോലമായി എന്നാണ് കേട്ടത്.

ഇവിടെ അടിസ്ഥാന പ്രശ്നം ഓരോരുത്തരുടേയും മനോഭാവമാണ്. തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ല എന്നു വാദിക്കുന്ന എത്ര മൃഗ സ്നേഹികൾ തെരുവുനായ്ക്കളെ സ്വന്തം വീട്ടിൽ വളർത്തി സംരക്ഷിച്ച് മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ തയ്യാറുണ്ട് എന്ന് ചോദിക്കാതിരിക്കാൻ നിർവാഹമില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും പട്ടി കടി ഏൽക്കേണ്ടി വന്നിട്ടുള്ളവർ ആരും ഇത്തരത്തിൽ ഒരു മൃദുസമീപനംകൈക്കൊള്ളില്ല. നിസഹായരായ സാധാരണക്കാരെ നോക്കി പരിഹസിക്കുന്നതിനു പകരം മാതൃകാപരമായ പദ്ധതികളുമായി മൃഗസ്നേഹികൾ മുന്നോട്ടു വരണം അല്ലാതെ വില കുറഞ്ഞ പബ്ളിസിറ്റിക്കു വേണ്ടി കോപ്രായങ്ങൾ കാട്ടികൂട്ടുകയല്ല വേണ്ടത്.  മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ നീയന്ത്രിക്കുന്നതിൽ പോലും രാഷ്ട്രീയം കലർത്തുന്ന ഭരണ പ്രതിപക്ഷ വിഭാഗങ്ങൾ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്.
എല്ലാ ജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടെന്നതു ശരി തന്നെ പക്ഷേ ഏതൊരു ജീവിയും മനുഷ്യന് ഭീഷണി ഉയർത്തുമ്പോൾ അവയെ  ഭാഗീകമായോ കൂട്ടത്തോടെയോ നശിപ്പിക്കേണ്ടത് ആവശ്യമാണ് . പക്ഷീപനി പടർന്നു  പിടിച്ചപ്പോൾ താറാവുകളേയും മറ്റു വളർത്തു പക്ഷികളേയും കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോൾ എവിടായിരുന്നു ഈ മൃഗ സ്നേഹികൾ മൃഗസ്നേഹവും പറഞ്ഞ് ആ പ്രദേശത്തെങ്ങാനും ചെന്നിരുന്നെങ്കിൽ നല്ല പണി കിട്ടിയേനെ . ഏലികൾ പെരുകി എലിപ്പനിയും പ്ലേഗും പരത്തുമ്പോൾ അവയെ നീ ശപ്പിക്കാറില്ലെ . ഭ്രാന്തി പശു രോഗം പന്നി പനി ഇങ്ങനെ വിവിധതരം രോഗങ്ങൾ പടർന്നു പിടിക്കുമ്പോഴും ആവശ്യമായ മുൻകരുതലുകൾ എടുക്കാറില്ലെ. എന്നാൽ മൂർദ്ധന്യാവ സ്ഥയിൽ കണ്ടു പിടിച്ചാൽ പോലും ഭേദമാക്കാൻ കഴിയാത്ത പേവിഷ ബാധ പരത്തുന്ന തെരുവുനായ്ക്കളെ അടിയിരമായി അമർച്ച ചെയ്തില്ലെങ്കിൽ അത് പൊതു സമൂഹത്തോടു കാണിക്കുന്ന ഇരട്ടത്താപ്പ് നയമായിരിക്കും . മനുഷ്യ ജീവനേക്കാൾ തെരുവുനായ്ക്കൾക്ക് വില കൽപ്പിക്കുന്ന മൃഗസ്നേഹികൾ പേവിഷബാധയേറ്റ് അകാലത്തിൽ ഉറ്റവർ ഇഞ്ചിഞ്ചായി മരിക്കുന്നത് കാണേണ്ടി വരുന്ന ബന്ധുക്കളുടെ മാനസികാവസ്ഥയും പേവിഷത്തിന് കുത്തിവയ്പു നൽകാൻ പലപ്പോഴുംആവശ്യത്തിന് മരുന്ന്‌ പോലും ലഭിക്കാത്ത  നാടാണ് ഈ "ദൈവത്തിന്റെ സ്വന്തം നാട് " എന്ന കാര്യവും വിസ്മരിക്കാതിരുന്നാൽ  നന്ന് .

എന്തിനും രണ്ട് അഭിപ്രായം പറയുന്ന നമ്മുടെ നാട്ടിൽ വളർത്തിയാലും കൊന്നാലും തെരുവുനായ്ക്കളെ നിയന്ത്രിക്കണം എന്ന കാര്യത്തിൽ അഭിപ്രായ വെത്യാസം ഉണ്ടെന്നു തോന്നുന്നില്ല. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ഒരുമിച്ചു നിന്നു പരിഹാരം കാണാൻ കഴിയുന്നില്ല എങ്കിൽ  അത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയെന്നു വരും . പ്രശ്നങ്ങൾ കൈവിട്ടു പോകുമ്പോൾ മാത്രം ഉണരുന്ന സ്ഥിരം രീതിക്കു പകരം യഥാസമയമുള്ള പ്രശ്നപരിഹാരം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.

തെരുവുനായ്ക്കൾ ക്രമാതീതമായി പെരുകുന്നതിനും ആക്രമണകാരികൾ ആയീ മാറുന്നതിനും ഇടയാക്കുന്ന സാഹചര്യങ്ങളിൽ പ്രധാനം അശാസ്ത്രീയമായ മാലിന്യ സംസ്കരണം തന്നെയാണ് . പാതയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന അറവുശാലാ മാലിന്യങ്ങൾ മുതൽ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ വരെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറുന്നു. ഇറച്ചിക്കടകളും അറവുശാലകളും ഹോട്ടലുകളും അവരവരുടെ മാലിന്യം സംസ്കരിക്കുന്നതിനുളള പ്ലാന്റുകൾ സ്വന്തമായി സ്ഥാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതു മറികടക്കാൻ വലുപ്പം കുറഞ്ഞ ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചശേഷം മാലിന്യം മുഴുവനും റോഡിലും പൊതുസ്ഥലങ്ങളിലും തളളുന്ന രീതിയാണ് കണ്ടു വരുന്നത് . ഒരു സ്ഥാപനത്തിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ആസ്ഥാപനത്തിനു പര്യാപ്തമാണോ എന്ന് പരിശോധിക്കാൻ ഉത്തരവാദിത്വപ്പെട്ട ആരും തയ്യാറല്ല.

തെരുവുനായ്ക്കളെ കൊല്ലണമെന്നെന്നും ഞാൻ പായുന്നില്ല. കാരണം കാടടച്ച്‌ വെടിവച്ചു കൊണ്ട് കാര്യമില്ല. അടിസ്ഥാനപരമായി വേണ്ടത് തെരുവുനായ്ക്കളെ പാർപ്പിക്കാൻ എല്ലാ ജില്ലകളിലും ഏറ്റവും കുറഞ്ഞത് ഓരോ സ്ഥലമെങ്കിലും ഉണ്ടാവണം.ഇതിന് സർക്കാർ മൃഗാശുപത്രി കളോടനുബന്ധിച്ചും സ്ഥലം കണ്ടെത്താം.  സ്ഥലവും അവശ്യമായ കെട്ടിടങ്ങളും നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സർക്കാരോ തയ്യാറായാൽ  തെരുവുനായ്ക്കളെ
അവിടെ എത്തിക്കുന്ന കാര്യം സ്പോൺസർ ചെയ്യാൻ സന്നദ്ധ സംഘടനകളോ  കോർപ്പറേറ്റ് സ്ഥാപനങ്ങളോ മുന്നോട്ടു വരാതിരിക്കില്ല. ഇത്തരം കേന്ദ്രങ്ങളിലെത്തിക്കൂന്ന നായ്ക്കളെ വന്ധ്യംകരണം ചെയ്ത് പാർപ്പിച്ചാൽ അവ തുsർന്ന് പെറ്റുപെരുകുന്നത് തടയുന്നതിനും സാധിക്കും. ഇതിനാവശ്യമായ മൃഗഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരെ നീയമിക്കാനും ബന്ധപ്പെട്ടവർ തയ്യാറായാൽ തെരുവുനായ പ്രശ്നം വളരെ ചുരുങ്ങിയ സമയത്തിനുളളിൽ തന്നെ പൂർണമായും പരിഹരിക്കാൻ സാധിക്കും. ഇതിനായി പ്രബുദ്ധരായ ജനനായകൻമാർ മുന്നിട്ടിറങ്ങും എന്ന് പ്രത്യാശിക്കുന്നു.

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ