ബയോടെക്ക് നല്‍കുന്ന സേവനങ്ങള്‍

മാലിന്യ സംസ്‌കരണബയോഗ്യാസ്പ്ലാന്റ് നിര്‍മ്മാണ രംഗത്ത് 
ബയോടെക്ക് നല്‍കുന്ന സേവനങ്ങള്‍  

1. ബയോടെക്ക് കഴിഞ്ഞ 20 വര്‍ഷമായി മാലിന്യ സംസ്‌കരണ ബയോഗ്യാസ് പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു.

2. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം അംഗീകരിച്ച കേരളത്തിലെ ഏക ബയോഗ്യാസ് പ്ലാന്റ് ബയോടെക്ക് വികസിപ്പിച്ചെടുത്തതാണ്. ഇതിനാല്‍ ബയോടെക്ക് പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. 

3. കേരളത്തില്‍ ആദ്യത്തെ മാലിന്യസംസ്‌കരണ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത് ബയോടെക്കാണ്. കൊല്ലം ജില്ലയിലെ പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ 10 വര്‍ഷം മുമ്പ് സ്ഥാപിച്ച ഈ പ്ലാന്റ് ഇന്നും പ്രവര്‍ത്തനക്ഷമമാണ്. 
4.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശ്രീകാര്യം മാര്‍ക്കറ്റില്‍ ബയോടെക്ക് സ്ഥാപിച്ച മാലിന്യസംസ്‌കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് കഴിഞ്ഞ 8 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. 



5. ബയോടെക്ക് വികസിപ്പിച്ചെടുത്ത ബയോഗ്യാസ് പ്ലാന്റുകള്‍ക്കുള്ള കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതി അന്താരാഷ്ട്ര തലത്തില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതിന്റെ ഗുണഫലം ബയോടെക്ക്ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്ന എല്ലാവര്‍ക്കും ലഭിക്കുന്നു.  ബയോടെക്ക് - കാര്‍ബണ്‍ ക്രഡിറ്റ് പദ്ധതിയില്‍ ഗുണഭോക്താക്കള്‍ ആകുന്നവര്‍ക്ക് 10 വര്‍ഷം സൗജന്യമായി ബയോഗ്യാസ് 
പ്ലാന്റുകള്‍ക്ക് ആവശ്യമായ വാര്‍ഷിക മെയിന്റനന്‍സ് ലഭിക്കുന്നു. 

ആവശ്യമായി വന്നാല്‍ മാലിന്യസംസ്‌കരണ ബയോഗ്യാസ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കി ഇന്ന് നാം അഭിമുഖീകരിക്കുന്ന മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനുള്ള പ്രായോഗിക പദ്ധതികളോ നിര്‍ദ്ദേശങ്ങളോ നല്‍കാന്‍ ബയോടെക്ക് സദാസമയം സന്നദ്ധമാണ്. 

Comments

  1. പുതുതായി വീടു വയ്ക്കുന്നവർ ഇതെങ്ങനെ പ്രയോജനപ്പെടുത്തും എന്നു പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു. ഈ ബ്ലോഗിലെ ഏതെങ്കിലും പഴയ പോസ്റ്റ് അതിനുത്തരം നൽകുമെങ്കിൽ ഏത് വായിക്കണം എന്നറിയിച്ചാലും മതി.

    ReplyDelete
    Replies
    1. സുഹൃത്തേ
      ഇതിനു മുമ്പുള്ള ഏതാനും പോസ്റ്റുകളിൽ ഇൗ വിവരം പ്റതിപാദിച്ചിരുന്നു
      എന്നിരുന്നാലും താമസിയാതെ വിശദമായി പോസ്റ്റു ചെയ്യായം .

      Delete
  2. ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ...
    എന്നു പോസ്റ്റ് വായിച്ചാലും

    ReplyDelete

Post a Comment

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

പ്രകൃതിക്കിണങ്ങിയ മാലിന്യ സംസ്‌ക്കരണം

ഗാർഹിക മാലിന്യ സംസ്കരണ പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ