മോഡ്യൂൾ ഡൈജസ്റ്റർ ബയോഗ്യാസ് പ്ലാന്റ്
ജൈവ മാലിന്യങ്ങളെ കാര്യക്ഷമമായി സംസകരിക്കുന്നതിന് ബയോടെക് രൂപകൽപ്പന ചെയ്തതാണ് മോഡ്യൂൾ ഡൈജസ്റ്റർ. ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ രൂപകൽപ്പന ചെയ്യുമ്പോൾ പ്ലാന്റ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ് . ചതുപ്പു പ്രദേശങ്ങളിലും പാറക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിലും പ്ലാന്റ് സ്ഥാപിക്കൽ വളരെ ദുഷ്കരമായ പ്രവർത്തിയാണ്. പല സ്ഥലങ്ങളിലും വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കേണ്ട സാഹചര്യങ്ങളും സംജാതമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ പ്ലാന്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നനായി ബയോടെക് രൂപകൽപ്പന ചെയ്തതാണ് മോഡ്യൂൾ ഡൈജസ്റ്റർ ബയോഗ്യാസ് പ്ലാന്റ് . സംസ്കരണ പ്ലാന്റിന്റെ എല്ലാ ഘടകങ്ങളും നിർമ്മാണ ശാലയിൽ മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത . ആവശ്യമുള്ള ഘട്ടങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഘടകങ്ങൾ വളരെ വേഗം കൂട്ടീ യോജിപ്പിച്ച് സംസ്കരണ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കാം. സാധാരണ മോഡ്യൂൾ ഡൈജസ്റ്റർ പ്ലാന്റുകളിൽ ഒന്നിലധികം ഘട്ടങ്ങ...