ഗാർഹിക മാലിന്യ
സംസ്കരണത്തിനു്
ബയോഗ്യാസ് പ്ളാൻ്റ് തെരഞ്ഞെടുക്കുമ്പോൾ
ഗാർഹിക മാലിന്യ
സംസ്കരണത്തിനു് ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കുന്നതാണ് ഏറ്റവും ഭലപ്രദമായ മാർഗ്ഗം
എന്നകാര്യം ഏവർക്കും അറിയാവുന്നതാണെങ്കിലും ഏറ്റവും അനുയോജ്യമായ പ്ലാന്റ്
തെരഞ്ഞെടുക്കുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ഇതിനുള്ള ഏതാനും നിർദ്ദേശങ്ങൾ ചുവടെ
ചേർക്കുന്നു.
പുതുതായി വീട് നിർമ്മിക്കുമ്പോൾ
നിർമ്മാണ പ്രവർത്തങ്ങൾ ഏകദേശം പൂർത്തിയായി വരുന്ന സമയമാണ് ഗാർഹിക മാലിന്യ
സംസ്കരണത്തിനുള്ള ബയോഗ്യാസ് പ്ലാൻ്റ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം.
ഇത്തരം അവസരങ്ങളിൽ വീട്ടിൽ മറ്റു
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അടുക്കളയിലേക്ക് ബയോഗ്യാസ്
എത്തിക്കുന്നതിനു് ചുമര് തുരന്ന് പൈപ്പ് ലെയിൻ സ്ഥാപിക്കുന്നതിനും പ്ലാൻ്റ്
സ്ഥാപിക്കുന്ന പ്രതലം ഉറപ്പുള്ളതാക്കുന്നതിനും, പ്ലാൻ്റ് നീലത്ത് കുഴി ഉണ്ടാക്കി താഴ്തി
സ്ഥാപിക്കണമെന്നുണ്ടെങ്കിൽ അതിന് ആവശ്യമായ കുഴി തയ്യാറാക്കുന്നതിനും പുറമേ നിന്നും
ജോലിക്കാരെ പ്രത്യേകമായി
ക്രമീകരിക്കാതെ തന്നെ ഇത്തരം പണികൾ പൂർത്തിയാക്കാൻ സാധിക്കും. ഇത് അധിക സാമ്പത്തിക ചെലവ് നിയന്ത്രിക്കാൻ സഹായകരമായിരിക്കും .
പ്ളാന്റു സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം
അടുക്കളയോട് ഏറ്റവും അടുത്ത സ്ഥലമാണ്
ഏറ്റവും അനുയോജ്യം.ഇത് മാലിന്യങ്ങൾ യഥാസമയം പ്ലാൻ്റിൽ നിക്ഷേപിക്കുന്നതിനും
പ്ലാൻ്റിൽ ഉദ്പാദിപ്പിക്കുന്ന ജൈവ വാതകം കുറഞ്ഞ ചെലവിൽ അടുക്കളയിൽ
എത്തിക്കുന്നതിനും സഹായകരമായിരിക്കും. അടുക്കളയോട് അടുത്തായി പ്ലാന്റ് സ്ഥാപിക്കുമ്പോൾ പ്ലാന്റിൽ ഉദ്പാദിപ്പിക്കപ്പെടുന്ന ബയോ ഗ്യാസ് ഉയർന്ന മർദ്ദത്തിൽ അടുക്കളയിൽ എത്തിക്കുന്നതിനും സാധിക്കും .
പ്ളാൻറിൻ്റെ വലുപ്പം
വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഭക്ഷണ രീതി, മറ്റ് മാലിന്യങ്ങളുടെ ലഭ്യത എന്നിവ
കണക്കാക്കി അനുയോജ്യമായ വലുപ്പത്തിലുള്ള പ്ളാൻറുകൾ തെരഞ്ഞെടുക്കാം. നാലോ അഞ്ചോ
അംഗങ്ങൾ ഉള്ള വീട്ടിലേക്ക് ഒത ഘന മീറ്റർ വലുപ്പമുള്ള പ്ലാൻ്റുകളാണ് ഏറ്റവും
അനുയോജ്യം. പ്ളാൻ്റുകളിൽ വാട്ടർ ജാക്കറ്റ് ഉള്ളവയും ഇല്ലാത്തവയും എന്നിങ്ങനെ രണ്ട്
മോഡലുകൾ ലഭ്യമാണ്, വാട്ടർ
ജാക്കറ്റ് ഉള്ള മാതൃകകളാണു ഏറ്റവും അനുയോജ്യം , ഇതിന് 20,000 മുതൽ 25000 രൂപ വരെ ചെലവു വരും.ഗുണമേൻമയോടെ നിർമ്മിക്കുന്ന
പ്ളാൻറുകൾ 15 മുതൽ
20 വർഷം വരെ
കാര്യക്ഷമമായി പ്രവർത്തിയും .

പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന
നിർമ്മാണ ചെലവ് ലാഭിക്കുന്നതിനു വേണ്ടി വലുപ്പം കുറഞ്ഞ പ്ളാൻ്റുകൾ സ്ഥാപിച്ചാൽ നിരവധി
ബുദ്ധിമുട്ടുകൾ ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. ഇവയിൽ പ്രധാനം പ്ളാൻ്റിൽ
എത്തുന്ന ജൈവ മാലിന്യങ്ങൾ യഥാസമയം
സംസ്കരിക്കപ്പെടാതെ പ്ലാൻ്റീൽ നിന്നും പുറത്തു വരുന്നു. , ഇത് ദുർഗന്ധത്തിത്തം പരിസര
മലിനീകരണത്തിനും കാരണമാകും. തന്നെയുമല്ല ശരീയായ വലുപ്പത്തിലുള്ള പ്ളാൻ്റ് ച്ചാ
സ്ഥാപിച്ചാൽ, അതിൽ
നിന്നും ദിവസേന 2
മണിക്കൂർ പാചകത്തിനുള്ള ജൈവ വാതകം ലഭിരുമെങ്കിൽ വലുപ്പം കുറഞ്ഞ പ്ളാൻ്റുകളിൽ
നിന്നും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ മാത്രം പാചകം ചെയ്യുന്നതിനുളള
ബയോഗ്യാസ് മാത്രമേ ലഭിക്കുന്നള്ളു. ഇത് യഥാർത്ഥത്തിൽ ലഭിക്കുമായിരുന്ന പാചക
ഇന്ധനത്തെ സ്വയം നഷ്ടഷെട്ടത്തുന്നതിന് തുല്യമാണ്.. വലുപ്പം കുറഞ്ഞ പ്ളാൻ്റുകളിൽ
സംസ്കരണം കഴിഞ്ഞ മാലിന്യങ്ങൾ വളരെ വേഗം പ്ളാൻ്റിനുള്ളിൽ അടിഞ്ഞു കൂടുന്നതിനാൽ
പ്ളാൻ്റിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കഴിയാത്ത സാഹചര്യവും സംജാതമാകും. ഇത്
പരിഹരിക്കുന്ന് വളരെ ചെലവേറിയ കാര്യമാണ്. ഇക്കാരണങ്ങളെല്ലാം പരിഗണിക്കുമ്പോൾ
മതിയായ വലുപ്പമുള്ള പ്ളാൻ്റൂകളാണ് ഏറ്റവും ലാഭ കരം എന്ന് മനസിലാക്കാം'

പ്ലാൻ്റ്
സ്ഥാപിക്കുന്നതിനുള്ള ഏജൻസിയെ തെരഞ്ഞെടുക്കുന്നതും ഒരു പ്രധാന കാര്യമാണ് ' കാരണം പ്ലാൻ്റു സ്ഥാപിച്ച ശേഷം
തുടർസേവനങ്ങൾ നൽകാൻ കഴിവും മുൻ കാല പ്രവർത്തന മികവും ഉള്ള ഏജൻസികളെ
തെരഞ്ഞെടുത്തില്ല എങ്കിൽ പ്ളാൻ്റിൻ്റെ ദീർഘകാല പ്രവർത്തനം പരുങ്ങലിലാകും.
ഇത്തരത്തിൽ പല ഏജൻസികൾ സ്ഥാപിച്ചു നൽകിയ പ്ളാൻ്റൂകളുടെ ഗുണഭോക്താക്കൾ തുടർ
സേവനങ്ങൾക്കായി ബയോടെക്കിനെ സമീപിക്കാറുണ്ട്.
ജൈവ മാലിന്യ സംസ്കരണ
ബയോഗ്യാസ് പ്ലാൻറുകളുടെ നിർമ്മാണവും തുടർ സർവ്വീസുകമായി ബന്ധപ്പെട്ട എല്ലാ വിധ
സേവനങ്ങളും ബയോടെക്കിൻ്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകളിൽ നിന്നും
ബയോടെക്കിൽ നിന്നും വിദഗ്ധ പരിശീലനം ലഭിച്ച ടെക്‌നീഷ്യൻമാരിൽ നിന്നും ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾ ബയോടെക്കിൻ്റെ
വെബ്സൈറ്റിൽ നിന്നും പ്രാദേശിക ഓഫീസുകളിൽ നിന്നും ലഭിക്കും.
www.biotech-india.org www.drsajidas.com
email: biotechindia@eth.net
സമ്പൂർണ മാലിന്യ
സംസ്കരണം ലക്ഷ്യമിടുന്നവർ ബയോഗ്യാസ് പ്ളാൻ്റിനോടൊപ്പം ബയോ കമ്പോസ്റ്ററും ബയോ ഇൻസിനറേറ്ററും സ്ഥാപിക്കണം ഇതിൻ്റെ വിശദ വിവരങ്ങൾ തുടർ പോസ്റ്റുകളിൽ പ്രതീക്ഷിക്കാം.....
Comments
Post a Comment