യുദ്ധം, ഊർജമാന്ദ്യം, ജൈവവാതക ആവശ്യകത: സമാധാനത്തിന്റെയും ഊർജസുരക്ഷയുടെയും പാത
ആമുഖം
ഇപ്പോൾ ലോകം നേരിടുന്നത് യുദ്ധം, ഊർജമാന്ദ്യം, കാലാവസ്ഥാവ്യതിയാനം എന്നിങ്ങനെ ആഗോള പ്രതിസന്ധികളുടെ സമന്വയമാണ്. ഇന്നത്തെ യുദ്ധങ്ങൾ മനുഷ്യരെ കൊല്ലുന്നത് മാത്രം അല്ല, ആഗോള ഊർജവ്യാപാരത്തെ തകർക്കുന്നു, ഇന്ധന വില കുതിച്ചുയരുന്നു, പരിസ്ഥിതിയിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ കൊണ്ടുവരുന്നു.
ഇതിൽ നിന്നുമുള്ള വിടുതൽ പുനരുപയോഗിക്കാവുന്ന, വികേന്ദ്രീകൃത, പരിസ്ഥിതി സൗഹൃദ ഊർജമാർഗങ്ങളിലൂടെയാണ്. അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ജനപങ്കാളിത്തം സാധ്യമാകുന്നതും ജൈവവാതക സാങ്കേതികവിദ്യയാണ്.
ഞാൻ, ബയോടെക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ ഡോ. എ. സജിദാസ്, പ്രതീക്ഷയുമായി പറയുന്നു: ജൈവവാതകം — പാചകവാതകത്തിനും വൈദ്യുതിക്കും പകരമായ സുസ്ഥിരമായ ഒരു മാർഗം — ദുരിതകാലത്തെ മറികടക്കാൻ നമുക്കുള്ള ശാശ്വത പരിഹാരം ആണ്.
യുദ്ധവും പരിസ്ഥിതിയും: അനന്തരഫലങ്ങൾ
രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ഇന്ധന ഉത്പാദന കേന്ദ്രങ്ങൾ തകർക്കുന്നു, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നു, LPG ഉൾപ്പെടെ ദൈനംദിന ജീവിതത്തിന് നിർണായകമായ പ്രകൃതിദത്ത ഇന്ധനങ്ങൾ പാഴാക്കിക്കളയുന്നു. ഇതിന്റെ പരിണിത ഫലങ്ങൾ സാധാരണക്കാർ ആണ് സഹിക്കുന്നതും വലിയവില നൽകേണ്ടി വരുന്നതും.
യുദ്ധങ്ങൾ കൊണ്ട് ഉണ്ടാകുന്ന പ്രധാന ദോഷങ്ങൾ:
എണ്ണ പൈപ്പ്‌ലൈൻ, ഗ്യാസ് വിതരണ ശൃംഖല തകരുന്നു, പാചകവാതക വില കുതിച്ചുയരുന്നു, വനനശീകരണം വർദ്ധിക്കുന്നു, ബോംബുകൾ, കത്തിയ എണ്ണക്കിണറുകൾ എന്നിവ മുഖേന കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് വർധിക്കുന്നതായി മനസ്സിലാക്കാൻ കഴിയുന്നു.
ഈ സാഹചര്യത്തിൽ, സ്വന്തമായി ഊർജം ഉത്പാദിപ്പിക്കാൻ കഴിയുന്ന decentralised methods ആണ് ഏറ്റവും സുരക്ഷിതവും ശാശ്വതവുമായ മാർഗം.
ജൈവവാതകം: ഊർജമാന്ദ്യത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും പരിഹാരം
ജൈവവാതകം അടുക്കള മാലിന്യങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, മൃഗമാലിന്യങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ മുതലായവ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന, ക്ളീൻ എനർജി ആണ്.
ജൈവവാതകത്തിന്റെ പ്രധാന ആനുകൂല്യങ്ങൾ:
➣ വിദേശ ഇന്ധനങ്ങളെ ആശ്രയിക്കേണ്ടതില്ല,
➣ വീടുകളിൽ പാചകചെലവ് കുറയും.
➣ മാലിന്യസംസ്‌ക്കരണം ശാസ്ത്രീയമായി .
➣ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നു.
➣ ജൈവവളം ഉത്പാദിപ്പിക്കുന്നു.
➣ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
➣ കാർബൺ നെട്-സീറോ ലക്ഷ്യങ്ങൾ സാധ്യമാക്കുന്നു.
ബയോടെക് ഇന്ത്യ 31 വർഷത്തിലധികമായി വിവിധ മാതൃകയിലുള്ള biogas plant models വികസിപ്പിക്കുകയും വീടുകളിൽ മുതൽ ചെറുതും വലുതുമായ സ്ഥാപനങ്ങൾ വരെയുള്ള പലതരം ആവശ്യങ്ങൾക്കായി biogas systems ഒരുക്കുകയും ചെയ്യുന്നു.
യുദ്ധക്കാലങ്ങളിൽ decentralised biogas systems-ന്റെ പ്രാധാന്യം
ഒരു യുദ്ധം തുടങ്ങിയാൽ ആദ്യം തകർന്നുപോകുന്നത് centralised energy systems ആണ്. പവർ ഗ്രിഡുകൾ, ഗ്യാസ് വിതരണ ശൃംഖല, ഇന്ധന കയറ്റുമതി എന്നിവ നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാകുന്നു.
എന്നാൽ വീടിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച biogas plant, ദിവസേന ഓർഗാനിക് മാലിന്യങ്ങൾ ഉപയോഗിച്ച് പാചകവാതകം ഉത്പാദിപ്പിക്കാൻ കഴിയുന്ന സുരക്ഷിത മാർഗമാണ്.
അത്:
➣ വീടുകളിൽ പാചകവാതകം നൽകുന്നു
➣ സാനിറ്റേഷൻ നിലനിര്‍ത്തുന്നു
➣ ജൈവമാലിന്യ വ്യാപനം തടയുന്നു
➣ പ്രകൃതിദത്ത ആവാസവ്യവസ്ഥ നിലനിർത്തുന്നു
കാലാവസ്ഥാ പ്രതിരോധം: ജൈവവാതകത്തിൽ നിന്നുള്ള സഹായം
യുദ്ധം മാത്രം അല്ല, fossil fuel ഉപയോഗവും കാലാവസ്ഥയെ മോശമായി ബാധിക്കുന്നു.
Importance of Biogas technology:
➣ methane പിടിച്ചെടുക്കുന്നു, CO₂ ഒഴിവാക്കുന്നു
➣ slurry ആയി ജൈവവള ലഭിക്കുന്നു
➣ ആഗോള വായുമാലിന്യം കുറയുന്നു
➣ Circular economy പ്രോത്സാഹിപ്പിക്കുന്നു
➣ ഇത് Climate action, Zero-waste economy, Carbon neutrality എന്നിവയെ പിന്തുണയ്ക്കുന്നു.
ബയോടെക് ഇന്ത്യയുടെ കർമ്മപഥം
ബയോടെക് ഇന്ത്യയുടെ biogas plants:
➣ കാഴ്ചയിലും പ്രായോഗികതയിലും മികവുള്ള Fiber Glass കൺസ്ട്രക്ഷൻ ആണ്.
➣ Roof top, underground, ground level ഇൻസ്റ്റാളേഷനുകൾക്ക് അനുയോജ്യമാണ്
➣ High pressure gas output
➣ Portable plants – അത്യാവശ്യ സമയത്ത് എളുപ്പത്തിൽ കൊണ്ടുപോകാനാകും
➣ നാഷണൽ സർവീസ് നെറ്റ്‌വർക്ക്, എല്ലാ റോ മാറ്റീരിയലുകളും ഇന്ത്യയിൽ ലഭ്യമാക്കുന്നു
➣ ഇത് ദാരിദ്ര്യനിർമാർജ്ജനം, തൊഴിലവസരങ്ങൾ, waste to wealth എന്നിവയെ ശക്തിപ്പെടുത്തുന്നു.
ജൈവവാതകം: തൊഴിലവസരങ്ങളുടെ കലവറ
Biogas plant നിർമ്മാണത്തിൽ:
➣ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലി
➣ Organic manure / slurry sales
➣ Women-led self-help groups
➣ Youth training and service centers
ഇത് ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തുന്ന green job sector ആണെന്ന് പറയാം.
സ്ഥാപനങ്ങൾ, നഗരങ്ങൾ, ഗവൺമെന്റ് പദ്ധതികൾ
Swachh Bharat, Smart City, National Bio-Energy Mission എന്നീ പദ്ധതികളുമായി ചേർന്ന് institutions ലെ biogas plants മികച്ച പരിഹാരമാണ്:
ഹോസ്റ്റലുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ, ക്ഷേത്രങ്ങൾ, കാൻറ്റീനുകൾ
ഇവിടെയുള്ള ദിവസംതോറും ഉണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാനും പാചകവാതകമായി ഉപയോഗിക്കാനും കഴിയും.
ഊർജസുരക്ഷ = ദേശീയ സുരക്ഷ
Energy independence നേടേണ്ടത് ഒരു ദേശത്തിന് അത്യാവശ്യമാണ്. ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ ഊർജം ഉത്പാദിപ്പിക്കുമ്പോൾ:
➣ ഇറക്കുമതി ഇന്ധനങ്ങൾക്ക് ആശ്രയം കുറയും, പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നു,
➣ ദാരിദ്ര്യവും തൊഴിലില്ലായ്മയും കുറയും.
➣ ഊർജത്തെ പറ്റിയുള്ള ആഗോള പോരാട്ടങ്ങൾക്ക് തീവ്രത കുറയുന്നു.
➣ ജൈവവാതകം സമാധാനത്തിന്റെ ഊർജം ആണ് – അത് മൽസരമില്ലാതെ ഉത്പാദിപ്പിക്കാവുന്നത്.
പുതിയ കാലത്തിന് പുതിയ ഊർജസമാധാനം
അദൃശ്യ ശത്രുക്കളെ പോലെ കാലാവസ്ഥ, ഊർജമാന്ദ്യം, യുദ്ധം എന്നീ പ്രശ്നങ്ങൾ നമ്മെ വളയുമ്പോൾ, Biogas എന്ന സുസ്ഥിര ഊർജ്ജ സ്രോതസ് നമ്മെ രക്ഷിക്കാൻ മുന്നിൽ ഉണ്ട്.
ബയോടെക് ഇന്ത്യയുടെ ഭാവി ദർശനം:
➣ ഓരോ വീട്ടിലും ഒരു biogas plant
➣ ഓരോ സ്ഥാപനവും സ്വന്തം നിലയിൽ ജൈവ മാലിന്യ സംസ്‌ക്കരണം ചെയ്യുന്നു.
➣ ഇതിലൂടെ net zero, zero waste ലക്ഷ്യങ്ങൾ സാധ്യമാക്കുന്നു.
➣ ഇന്ത്യ പ്രപഞ്ചത്തിന്റെ biogas capital ആയി മാറുന്നു.
നിങ്ങൾ സർക്കാർ ഉദ്യോഗസ്ഥനായാലും, പ്രൊഫഷണലായാലും, സാമൂഹ്യ പ്രവർത്തകനായാലും — നമ്മൾ എല്ലാവരും ഒന്നിച്ചുനിൽക്കുമ്പോൾ മാത്രമേ ഈ green energy revolution സാധ്യമാവൂ.
Comments
Post a Comment