മോഡ്യൂൾ ഡൈജസ്റ്റർ ബയോഗ്യാസ് പ്ലാന്റ്
ജൈവ മാലിന്യങ്ങളെ കാര്യക്ഷമമായി സംസകരിക്കുന്നതിന് ബയോടെക് രൂപകൽപ്പന ചെയ്തതാണ് മോഡ്യൂൾ ഡൈജസ്റ്റർ.
ജൈവ മാലിന്യ സംസ്കരണ പ്ലാന്റുകൾ രൂപകൽപ്പന ചെയ്യുമ്പോൾ പ്ലാന്റ് സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ് . ചതുപ്പു പ്രദേശങ്ങളിലും പാറക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിലും പ്ലാന്റ് സ്ഥാപിക്കൽ വളരെ ദുഷ്കരമായ പ്രവർത്തിയാണ്. പല സ്ഥലങ്ങളിലും വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കേണ്ട സാഹചര്യങ്ങളും സംജാതമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ പ്ലാന്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നനായി ബയോടെക് രൂപകൽപ്പന ചെയ്തതാണ് മോഡ്യൂൾ ഡൈജസ്റ്റർ ബയോഗ്യാസ് പ്ലാന്റ് .
സംസ്കരണ പ്ലാന്റിന്റെ എല്ലാ ഘടകങ്ങളും നിർമ്മാണ ശാലയിൽ മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രധാന സവിശേഷത . ആവശ്യമുള്ള ഘട്ടങ്ങളിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ഘടകങ്ങൾ വളരെ വേഗം കൂട്ടീ യോജിപ്പിച്ച് സംസ്കരണ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കാം.
സാധാരണ മോഡ്യൂൾ ഡൈജസ്റ്റർ പ്ലാന്റുകളിൽ ഒന്നിലധികം ഘട്ടങ്ങളിൽ സംസ്കരണം നടക്കുന്ന വിധത്തിലായിരിക്കും രൂപകൽപ്പന ചെയ്യുന്നത്. ഈ പ്ലാന്റിനോടൊപ്പം അനൈ റോബിക് പ്രീ ഡൈജസ്റ്ററും സ്ഥാപിക്കുന്നു . ഇത് പ്ലാന്റിൽ എത്തി ചേരുന്ന ജൈവ മാലിന്യം പൂർണമായി സംസ്കരിക്കപ്പെടുന്നതിനും അതിൽ നിന്നും പരമാവധി ജൈവ വാതകം ഉണ്ടാക്കി എടുക്കുന്നതിനും സഹായിക്കുന്നു. ഇത്തരം പ്ലാന്റുകളിൽ നിന്നും സംസ്കരണം കഴിഞ്ഞ് പുറത്തേക്കു വരുന്ന സ്ലറി ഗുണമേൻമ കൂടിയും പൂർണമായും ദുർഗന്ധ രഹിതവും ആയിരിക്കും.
ഇത്തരം പ്ലാന്റുകളിൽ ബയോഗ്യാസ്
സംഭരിക്കുന്നത് പ്രത്യേക സംഭരണികളിൽ ആയിരിക്കും . അതിനാൽ സംഭരണിയുടെ വലുപ്പം ആവശ്യാനുസരണം കൂട്ടി രണ്ടോ മൂന്നോ ദിവസം ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ഒരുമിച്ച് ശേഖരിച്ച് സൂക്ഷിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും .
ഡൈജസ്റ്ററുകളിലും പ്രീ ഡൈജസ്റ്ററുകളിലും ഉണ്ടാകുന്ന ബയോഗ്യാസ് ഒരുമിച്ച് ശേഖരിക്കാനായി ഒരു ഹൈ ട്രോളിക് നോൺ റിട്ടേൺ വാൽവും ഇത്തരം പ്ലാന്റുകളുടെ ഭാഗമാണ് .
പതിനഞ്ചു മുതൽ ഇരുപതു വർഷം വരെ പ്രവർത്തന ദൈർഘ്യമുള്ള ഇത്തരം പ്ലാൻറുകൾ കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി വിവിധ സ്ഥലങ്ങളിൽ സ്ഥാപീച്ചത് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. മോഡ്യൂൾ ഡൈജസ്റ്റർ പ്ലാന്റുകൾ സ്ഥാപിക്കാൻ താത്പര്യമുള്ളവർക്ക് ആവശ്യമായ എല്ലാ വിധ സാങ്കേതിക സഹായവും ബയോടെക്കിൽ ലഭ്യമാണ് . മോഡ്യൂൾ ഡൈജസ്റ്റർ പ്ലാന്റുകൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള പ്രത്യേക പരീശീലനവും ബയോടെക്കിൽ ലഭ്യമാണ്-
Comments
Post a Comment