ബയോഗ്യാസ് പ്ലാന്റ് വീട്ടമ്മയുടെ സുഹൃത്ത്/ സഹായി
ബയോഗ്യാസ് പ്ലാന്റ് വീട്ടമ്മയുടെ സുഹൃത്ത്/ സഹായി ( തയ്യാറാക്കിയത് - ഡോ. എ. സജിദാസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ് - ബയോഗ്യാസ് ) ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഗാര്‍ഹികാവശിഷ്ടങ്ങള്‍ കുറച്ചുസമയം കഴിയുമ്പോള്‍ മാലിന്യങ്ങള്‍ എന്ന വിഭാഗമായി മാറുന്നു. എന്നാല്‍ ഭക്ഷണം പാകം ചെയ്യുന്ന സമയത്തോ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴോ ഇവ നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കും. ഭൂമിയില്‍ ഒന്നും പുതുതായി ഉണ്ടാകുന്നില്ല ഒന്നും നഷ്ടപ്പെടുന്നും ഇല്ല, കേവലം രൂപമാറ്റം മാത്രം സംഭവിക്കുന്നു എന്നുളള സന്ദേശത്തിന് ഈ അവസരത്തില്‍ പ്രസക്തിയേറുന്നു. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ അടുക്കളയില്‍ നിന്നും പുറന്തളളുന്ന ജൈവാവശിഷ്ടങ്ങള്‍ അടുക്കളയിലേക്ക് തന്നെ എങ്ങനെ തിരിച്ചെത്തുന്നു എന്നു നോക്കാം. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന അവശിഷ്ടങ്ങളില്‍ വേഗത്തില്‍ ജീര്‍ണിക്കുന്ന പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസാവശിഷ്ടം, പഴം പച്ചക്കറിയുടെ അവശിഷ്ടം തുടങ്ങിയവയും സാവധാനം ജീര്‍ണിക്കുന്ന വാഴയില, പുല്ല്, നാര ്അധികമുളള പച്ചക്കറിയുടെ തൊലി, മുട്ടത്തോട്, ഉളളിതൊലി മുതലായവയും വളരെ സാവധാനം ജീര്‍ണിക്കുന്ന...