Posts

Showing posts from April, 2015

ഹരിത ഭാവിയിലേക്കുള്ള വഴികാട്ടി: ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് സൃഷ്ടിക്കാം

Image
ഡോ. എ. സജിദാസ് (Managing Director, BIOTECH INDIA Renewable Energy , International Consultant – Biogas, Waste Management & Sustainable Development) ലോക പരിസ്ഥിതി ദിനം നമ്മെ പ്രകൃതിയോടുള്ള ചുമതല ഓർമപ്പെടുത്തുന്ന ദിനമാണ്. വൃക്ഷങ്ങൾ നടൽ, ബോധവൽക്കരണ ക്യാംപുകൾ, വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ഇവയെല്ലാം ചെയ്യുമ്പോഴും നമ്മൾ മറക്കാതെ കാണേണ്ട ഒരു വസ്തുതയുണ്ട് – മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ അതേ സമയം, അതിനു പരിഹാരമാകുന്നൊരു ശക്തമായ മാർഗ്ഗം നമുക്ക് ലഭ്യവുമാണ് – മാലിന്യങ്ങളിൽ നിന്നുള്ള ബയോഗ്യാസ് ഉത്പാദനം. മാലിന്യത്തിന്റെ ആശങ്കകൾ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ, ജൈവമാലിന്യങ്ങളുടെ ഗുരുതരമായ പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. അടുക്കളമാലിന്യം, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, സ്കൂളുകൾ തുടങ്ങിയ എല്ലായിടത്തു നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ അനാവശ്യമായി മണ്ണിലും വെള്ളത്തിലും മലിനീകരണം സൃഷ്ടിക്കുകയും, ഹാനികരമായ മീഥെയിൻ ഗ്യാസ് പുറത്ത് വിടുകയും ചെയ്യുന്നു ഇത് മാത്രമല്ല, പാചക വാതകങ്ങൾക്കായുള്ള ഉയർന്ന അളവിലുള്ള ആശ്രയവും ഇറക്കുമതിയും, സാധാരണ ജനത്തെ സാമ്പത്തികമായി ബാധിക...

സുസ്ഥിര വികസനത്തിനുളള വിവിധ പദ്ധതികളുമായി ബയോടെക് ഇന്‍ഡ്യ

Image
സുസ്ഥിര വികസനത്തിനുളള വിവിധ പദ്ധതികളുമായി ബയോടെക് ഇന്‍ഡ്യ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്‌കരണം, ഇന്ധന ലഭ്യത എന്നീ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ജൈവമാലിന്യങ്ങളെ യഥാസമയം സംസ്‌കരിച്ച് ഉപയോഗപ്രദമായ ഉല്പന്നങ്ങളാക്കി മാറ്റുന്നതിനും അതിലൂടെ കാര്‍ഷിക വികസനത്തിനും സൗരോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സാധിക്കുന്ന ഏതാനും  പദ്ധതികള്‍ ബയോടെക് രൂപ കല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്നു. ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റ് വീടുകളിലുണ്ടാകുന്ന അഴുകുന്ന മാലിന്യങ്ങളായ പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, പഴം, മത്സ്യം, മാംസം മുതലായവയുടെ അവശിഷ്ടം തുടങ്ങിയവ യഥാസമയം പരിസ്ഥിതി മലിനീകരണം ഉണ്ടാകുന്നതിന് മുന്‍പു തന്നെ സംസ്‌കരിച്ച് പാചക വാതകവും ജൈവവളവും ഉത്പാദിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ചെലവു കുറഞ്ഞ പദ്ധതിയാണ് ഗാര്‍ഹികമാലിന്യ സംസ്‌കരണ ബയോഗ്യാസ് പദ്ധതി.  ഇതിലൂടെ ഉത്പാദിപ്പിക്കുന്ന ജൈ...

'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും' (ഭാഗം നാല്)

Image
'മാലിന്യ സംസ്‌കരണംഅറിയുന്നതും അറിയേണ്ടതും' (ഭാഗം നാല് )    മാലിന്യമുക്ത കേരളത്തിന്  ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം അജൈവമാലിന്യങ്ങളുടെ സംസ്‌കരണം സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതി ഒരു യാഥാര്യത്ഥ്യമാക്കണമെങ്കില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചാല്‍ പകരം പായ്ക്കിംഗ് മെറ്റീരിയല്‍സ് നല്‍കേണ്ടിവരും. ഇപ്രകാരം നല്‍കുന്ന ക്യാരിബാഗുകള്‍ പ്ലാസ്റ്റിക് ക്യാരിബാഗുകളോളം തന്നെ സൗകര്യപ്രദമായിരുന്നാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് അത് സ്വീകാര്യമാകുകയുള്ളൂ. ജൈവ പ്ലാസ്റ്റിക് സാധാരണ പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്നതാണ് ബയോപ്ലാസ്റ്റിക്. ചോളം പോലുള്ള പ്രത്യേകതരം സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത സ്റ്റാര്‍ച്ചിനെ, ബയോ പ്ലാസ്റ്റിക,് ക്യാരിബാഗുകളും മറ്റ് നിരവധി സാധനങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. സാധാരണ പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ എല്ലാ ഗുണമേന്മയുള്ളതും ആവശ്യങ്ങളും അത്തരം ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നതുമായ ബയോപ്ലാസ്റ്റിക് മണ്ണില്‍ നിക്ഷേപിച്ചാല്‍ പരമാവധി 3 മാസങ്ങള്‍ക്കുള്ളില്‍ ദ്രവ...

'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും' (ഭാഗം മൂന്ന് )

Image
        'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും'   (ഭാഗം മൂന്ന് ) മാലിന്യമുക്ത കേരളത്തിന്  ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകളുടെ അപകട സാദ്ധ്യത ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് വിദേശരാജ്യങ്ങളില്‍ നിലവിലുള്ളത്. കാരണം ബയോഗ്യാസിലെ പ്രഥാന ഘടകമായ മീഥൈന്‍ ഒരു പാരമ്പര്യേതര ഇന്ധനം എന്ന നിലയ്ക്ക് ഏറെ പ്രയോജനകരമായ ഒന്നാണെങ്കിലും ഇതിന്റെ അലക്ഷ്യമായ കൈകാര്യം ചെയ്യല്‍ ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കും. കാലാവസ്ഥാ വ്യതിയാനം വരുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹരിതഗൃഹവാതകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മീഥൈന്‍ വാതകം. മീഥൈന്‍ വാതകം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ 22 മടങ്ങ് അപകടകാരിയാണ്. അതിനാല്‍ അശാസ്ത്രീയമായി നിര്‍മ്മിച്ചിട്ടുള്ളതും പ്രവര്‍ത്തന രഹിതമായി കിടക്കുന്നതുമായ ബയോഗ്യാസ് പ്ലാന്റുകളില്‍ നിന്നും ഉണ്ടാകുന്ന മീഥൈന്‍ ചോര്‍ച്ച ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് ഇടയാകുന്നു. കേരളത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തന രഹിതമായിക്കിടക്കുന്ന നിരവധി പ്ലാന്റുകള്‍ കൊച്ചി...

'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും' (ഭാഗം രണ്ട് )

Image
'മാലിന്യ സംസ്‌കരണം  അറിയുന്നതും അറിയേണ്ടതും' (ഭാഗം രണ്ട് ) മാലിന്യമുക്ത കേരളത്തിന്  ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം സംസ്ഥാനത്ത് ഇന്നുള്ള ഗാര്‍ഹിക മാലിന്യ സംസ്‌കരണ ബയോഗ്യാസ്      പദ്ധതി നടത്തിപ്പിന്റെ അവലോകനം ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് മലിനജല സംസ്‌കരണത്തിലും കാര്യമായ പങ്ക് വഹിക്കാന്‍ കഴിയും എന്നുള്ള വസ്തുത സൗകര്യമായി വിസ്മരിച്ചുകൊണ്ട് വലുപ്പംകുറഞ്ഞ പ്ലാന്റുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലുള്ള മാര്‍ഗ്ഗരേഖകളാണ് ഇന്ന് നിലവിലുള്ളത്. നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു വീട്ടില്‍ 2 കിലോഗ്രാമോളം ഖരമാലിന്യങ്ങളും 20 മുതല്‍ 30 ലിറ്റര്‍ വരെ മലിനജലവും പുറംതള്ളപ്പെടുന്നു എന്നുള്ളതിന്റെ അടിസ്ഥാനത്തില്‍ 1000 ലിറ്റര്‍ മാലിന്യ സംഭരണ ശേഷിയുള്ള ഒരു ഘനമീറ്റര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഖരമാലിന്യങ്ങളും മലിനജലവും സംസ്‌കരിച്ച് 2 മണിക്കൂര്‍ പാചകത്തിനുള്ള ജൈവവാതകം എല്ലാ ദിവസവും ഉണ്ടാക്കി എടുക്കാം എന്നിരിക്കേ വലുപ്പം കുറഞ്ഞ 0.5 ഘനമീറ്റര്‍ പ്ലാന്റുകളും 0.75 ഘനമീറ്റര്‍ പ്ലാന്റുകളും ഗുണഭോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്ത് യഥാര്‍ത്ഥത്തില്‍ ലഭിക്കാമായിരുന്ന ...

മാലിന്യ സംസ്‌കരണംഅറിയുന്നതും അറിയേണ്ടതും'( ഭാഗം ഒന്ന് )

Image
        'മാലിന്യ സംസ്‌കരണംഅറിയുന്നതും അറിയേണ്ടതും' ( ഭാഗം ഒന്ന് ) മാലിന്യമുക്ത കേരളത്തിന്  ബയോഗ്യാസ് പ്ലാന്റുകള്‍ ഫലപ്രദം. മാലിന്യമുക്ത കേരളം ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ നടക്കുന്ന തീവ്രയത്‌ന പരിപാടികള്‍ തികച്ചും ശ്‌ളാഘനീയം തന്നെ. ഇന്ന് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ മാലിന്യ സംസ്‌കരണ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് ഏറ്റവും അഭികാമ്യമായിരിക്കും എന്നുള്ള കാര്യത്തില്‍ സന്ദേഹമില്ല. ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാല്‍ ലഭിക്കാവുന്ന സാമൂഹിക സാമ്പത്തിക ഉന്നമന സാദ്ധ്യതകളെക്കുറിച്ചും ശരിയായ ശാസ്ത്രീയ അവലോകനമില്ലാതെ ഈ പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നടത്തുന്ന ഒരു അവലോകനമാണ് ഈ ലേഖനം. മാലിന്യങ്ങളെ അവയുടെ പ്രഭവസ്ഥാനങ്ങളില്‍ സംസ്‌കരിക്കുന്ന പദ്ധതികളാണ് നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമെന്നുള്ള തീരുമാനം തീര്‍ത്തും പ്രായോഗികമായതിനാല്‍ ഈ പദ്ധതി ഒരു വിജയമാക്കി തീര്‍ക്കാന്‍ സാധിക്കും എന്നുള്ള കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല. എന്നാല്‍ വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് ബ...

'മാലിന്യ സംസ്‌കരണം അറിയുന്നതും അറിയേണ്ടതും'

'മാലിന്യ സംസ്‌കരണം   അറിയുന്നതും അറിയേണ്ടതും' കേരളത്തിലെ ജൈവമാലിന്യ സംസ്‌കരണ പ്രവര്‍ത്തനം  കാര്യക്ഷമമാക്കുന്നതിന് അനുയോജ്യമായ ഏതാനും നടപടി ക്രമങ്ങളെ കുറിച്ച് മനസില്‍ തോന്നിയ ആശയങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു.  നാല് ഭാഗങ്ങളായി തയ്യാറാക്കിയിരിക്കുന്ന ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വസ്തുതകള്‍ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച വിലയേറിയ അനുഭവ സമ്പത്തിന്റെ വെളിച്ചത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. 

ജൈവമാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്

ജൈവമാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വിേകന്ദ്രീകൃത സംസ്ക്കരണ പദ്ധതികളാണ് കൂടുതൽ അഭികാമ്യം മാലിന്യങ്ങളുെട ഘടനയ്ക്ക് അനുേയാജ്യമായ  സംസ്ക്കരണ  സാങ്കേതിക വിദ്യകൾ തിരഞ്ഞെടുക്കുന്നത്  മാലിന്യ സംസ്കരണം കൂടുതൽ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സഹായിക്കുന്നു വേഗത്തിൽ ജീർണിക്കുന്ന മാലിന്യങ്ങളുടെ സംസ്കരണത്തിന് ബയോഗ്യാസ് പ്ളാന്ററുകളാണ് ഏറ്റവും അനുയോജ്യം [ ]  അടുക്കള  മാലിന്യങ്ങളായ പാചകം ചെയ്ത ഭക്ഷണ അവശിഷ്ടങ്ങള്‍ , മത്സ്യ മാംസാവശിഷ്ടം , വേഗത്തിൽ ജീർണിക്കുക്കുന്ന പഴങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവയും  ഇത്തരത്തിൽ സംസ്കരിക്കാം [ ]  ദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ യഥാസമയം സംസ്കരിക്കാൻ സാധിക്കും എന്നുള്ളതാണ് ബയോഗ്യാസ് പ്ളാന്റുകളുടെ  മറ്റൊരു സവിശേഷത. [ ] മാലിന്യ സംസ്കരണത്തിലൂടെ ദിവസവും ലഭിക്കുന്ന ബയോഗ്യാസ് പാചകത്തിന് ഉപയോഗിക്കുന്നതിലൂടെ 50 ശതമാനത്തോളം LPG ലാഭിക്കാനും  സാധിക്കും . [ ]  സംസ്കരണ ശേഷം ബയോഗ്യാസ് പ്ളാന്റിൽ നിന്നും പുറത്തേക്ക് വരുന്നത്‌ ഗുണമേന്മയുള്ള ജൈവവളമാണ് . ഇത് പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായതാണ്. [ ] രാസവളം ഉപയോഗിക്...

മാലിന്യസംസ്കരണ വൈദ്യുതി ഉത്പാദന ബയോഗ്യാസ് പ്ളാന്റ്

Image
എറണാകുളം ജില്ലയിലെ കാലടി ഗ്രാമപഞ്ചായത്തിൽ 2010 ൽ ബയോടെക്ക് സ്ഥാപിച്ച മാലിന്യസംസ്കരണ വൈദ്യുതി ഉത്പാദന ബയോഗ്യാസ് പ്ളാന്റിൻറെ വാർഷിക സർവീസിങ് പണികൾ പൂർത്തിയാക്കി മാലിന്യങ്ങള്‍ പ്ളാന്റിൽ  സംസ്കരിച്ചുതുടങ്ങി . ദിവസവും 250 കിലോഗ്രാം ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള ഈ പ്ളാന്റിൽ നിന്നും   ദിവസവും ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് 40 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . പ്ളാന്റിന്റെ എല്ലാ യന്ത്രങ്ങളും പ്റവർത്തിക്കുന്നത് ഈ വൈദ്യുതി ഉപയോഗിച്ചാണ് . ഇതു കൂടാതെ പ്ളാന്റിലും പരിസരത്തും സ്ഥാപിച്ചിട്ടുള്ള 50 ലൈറ്റുകളും ഇൗ വൈദ്യുതി ഉപയോഗിച്ചാണ് പ്റകാശിപ്പിക്കുന്നത് . മാലിന്യ സംസ്കരണവും വൈദ്യുതി ഉത്പാദനവും ഒരേസമയം സാദ്ധ്യമാക്കുന്ന ഈ പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്നതാണ് .

ബയോമിഥനേഷൻ (മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന പദ്ധതി )

Image
ജൈവമാലിന്യ സംസ്കരണത്തിന് ഏറ്റവും അനുേയാജ്യമായ സാങ്കേതിക വിദ്യയായ ബയോമിഥനേഷൻ (മാലിന്യങ്ങളിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്ന പദ്ധതി )കൂടുതൽ കാര്യക്ഷമമായി  നടപ്പാക്കിയാൽ ജൈവ മാലിന്യ സംസ്കരണത്തിൽ  വളരെേവഗം സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കും ഇതിനായി ഗാർഹിക മാലിന്യ സംസ്കരണ ബയോഗ്യാസ്പ്ലാന്റുകൾ കൂടുതലായി സ്ഥാപിക്കാന്‍ ജനങ്ങളെ ബോധവൽകരിക്കേണ്ടതുണ്ട് . നാലോ അഞ്ചോ അംഗങ്ങള്‍ ഉള്ള വീട്ടിലേക്ക് ഒരു ഘനമീറ്റർ വലുപ്പമുള്ള ഡൈജസ്റ്ററോടുകൂടിയ ബയോഗ്യാസ് പ്ളാന്റാണ് അഭിമാമ്യം . താൽക്കാലിക സാമ്പത്തിക ലാഭം നോക്കി വലുപ്പം കുറഞ്ഞ ബയോഗ്യാസ് പ്ളാൻറ് സ്ഥാപിച്ചാൽ പ്ളാന്റിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ശരിയായി സംസ്കരിക്കപ്പെടാതെ പ്ളാന്റിൽ നിന്നും പുറത്തേക്ക് വരുന്നു . ഇത്  ദുർഗന്ധത്തിനും  പരിസര മലിനീകരണത്തിനും ഇടയാക്കുന്നു . ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ലഭ്യമായ മാലിന്യങ്ങളുെട അളവിന് അനുയോജ്യമായ വലുപ്പമുള്ള  പ്ളാന്റ് സ്ഥാപിക്കുന്നതാണ് അഭികാമ്യം .

സുസ്ഥിര വികസനത്തിനുളള വിവിധ പദ്ധതികളുമായി ബയോടെക് ഇന്‍ഡ്യ

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആരോഗ്യം, ശുചിത്വം, മാലിന്യ സംസ്‌കരണം, ഇന്ധന ലഭ്യത എന്നീ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണ്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ജൈവമാലിന്യങ്ങളെ യഥാസമയം സംസ്‌കരിച്ച് ഉപയോഗപ്രദമായ ഉല്പന്നങ്ങളാക്കി മാറ്റുന്നതിനും അതിലൂടെ കാര്‍ഷിക വികസനത്തിനും സൗരോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സാധിക്കുന്ന ഏതാനും  പദ്ധതികള്‍ ബയോടെക് രൂപ കല്‍പ്പന ചെയ്ത് അവതരിപ്പിക്കുന്നു.