ഹരിത ഭാവിയിലേക്കുള്ള വഴികാട്ടി: ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് സൃഷ്ടിക്കാം
ഡോ. എ. സജിദാസ് (Managing Director, BIOTECH INDIA Renewable Energy, International Consultant – Biogas, Waste Management & Sustainable Development)
ലോക പരിസ്ഥിതി ദിനം നമ്മെ പ്രകൃതിയോടുള്ള ചുമതല ഓർമപ്പെടുത്തുന്ന ദിനമാണ്. വൃക്ഷങ്ങൾ നടൽ, ബോധവൽക്കരണ ക്യാംപുകൾ, വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ഇവയെല്ലാം ചെയ്യുമ്പോഴും നമ്മൾ മറക്കാതെ കാണേണ്ട ഒരു വസ്തുതയുണ്ട് – മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ അതേ സമയം, അതിനു പരിഹാരമാകുന്നൊരു ശക്തമായ മാർഗ്ഗം നമുക്ക് ലഭ്യവുമാണ് – മാലിന്യങ്ങളിൽ നിന്നുള്ള ബയോഗ്യാസ് ഉത്പാദനം.
മാലിന്യത്തിന്റെ ആശങ്കകൾ
ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ, ജൈവമാലിന്യങ്ങളുടെ ഗുരുതരമായ പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. അടുക്കളമാലിന്യം, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, സ്കൂളുകൾ തുടങ്ങിയ എല്ലായിടത്തു നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ അനാവശ്യമായി മണ്ണിലും വെള്ളത്തിലും മലിനീകരണം സൃഷ്ടിക്കുകയും, ഹാനികരമായ മീഥെയിൻ ഗ്യാസ് പുറത്ത് വിടുകയും ചെയ്യുന്നു
ഇത് മാത്രമല്ല, പാചക വാതകങ്ങൾക്കായുള്ള ഉയർന്ന അളവിലുള്ള ആശ്രയവും ഇറക്കുമതിയും, സാധാരണ ജനത്തെ സാമ്പത്തികമായി ബാധിക്കുന്നതാണ്.
ബയോഗ്യാസ് – സുസ്ഥിരമായ പരിഹാര മാർഗ്ഗം
ബയോഗ്യാസ്, അഥവാ ജൈവവാതകം, ജൈവമാലിന്യങ്ങൾ അന്തരീക്ഷവായു ഇല്ലാതെ സാഹചര്യങ്ങളിൽ വിഘടിപ്പിച്ച് ഉത്പാദിപ്പിക്കുന്ന, ശുദ്ധവും ഉപകാരപ്രദവുമായ പുതുക്കാവുന്ന ഊർജ്ജം ആണ്. ഇതിന്‍റെ പ്രധാന ഘടകം മീഥെയിൻ ആണെങ്കിലും, അതിനെ സുരക്ഷിതവും നിയന്ത്രിതവുമായ രീതിയിൽ ഉപയോഗിച്ച് പാചകവാതകമായും വൈദ്യുതി ഉത്പാദനത്തിനും വാഹന ഇന്ധനമായും ഉപയോഗിക്കാം. അതിന് പുറമേ, ഇതിനുള്ള ബൈപ്രോഡക്ടായ ജൈവ വളം, കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.
ബയോഗ്യാസ് – സുസ്ഥിരമായ പരിഹാര മാർഗ്ഗം
ബയോഗ്യാസ്, അഥവാ ജൈവവാതകം, ജൈവമാലിന്യങ്ങൾ അന്തരീക്ഷവായു ഇല്ലാതെ സാഹചര്യങ്ങളിൽ വിഘടിപ്പിച്ച് ഉത്പാദിപ്പിക്കുന്ന, ശുദ്ധവും ഉപകാരപ്രദവുമായ പുതുക്കാവുന്ന ഊർജ്ജം ആണ്. ഇതിന്‍റെ പ്രധാന ഘടകം മീഥെയിൻ ആണെങ്കിലും, അതിനെ സുരക്ഷിതവും നിയന്ത്രിതവുമായ രീതിയിൽ ഉപയോഗിച്ച് പാചകവാതകമായും വൈദ്യുതി ഉത്പാദനത്തിനും വാഹന ഇന്ധനമായും ഉപയോഗിക്കാം. അതിന് പുറമേ, ഇതിനുള്ള ബൈപ്രോഡക്ടായ ജൈവ വളം, കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.
BIOTECH INDIA – മുന്നേറ്റം
BIOTECH INDIA Renewable Energy, 1994-ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ, ജൈവ മാലിന്യത്തിൽ അധിഷ്ഠിതമായ ബയോഗ്യാസ് സാങ്കേതികവിദ്യ വികസിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഓരോ വീട്ടിലെയും മാലിന്യത്തിൽ നിന്ന് തന്നെ പാചകവാതകവും വളവുമുണ്ടാക്കാൻ കഴിയും എന്നത് BIOTECH INDIA ഉദ്ദേശിക്കുന്ന Decentralised Waste Management ദൗത്യമാണ്.
പ്രധാനപ്പെട്ട പദ്ധതികൾ:
- വീട്ടുപയോഗത്തിനുള്ള ചെറിയ ബയോഗ്യാസ് പ്ലാന്റുകൾ
- ഹോസ്റ്റലുകൾ, ഹോട്ടലുകൾ, മാർക്കറ്റുകൾക്കായുള്ള മധ്യവലിപ്പത്തിലുള്ള പ്ലാന്റുകൾ
- മുനിസിപ്പാലിറ്റികൾക്കായുള്ള വലിയ, കേന്ദ്രിയമായ ബയോഗ്യാസ് പ്ലാന്റുകൾ
- Women SHGs, NGOs എന്നിവക്ക് തൊഴിൽസാധ്യതകളും പരിശീലനവും നൽകൽ.
സാങ്കേതികവിദ്യ – പകർന്നു നൽകുന്നു
ആരോഗ്യവും ശുചിത്വവും – ബയോഗ്യാസ് പദ്ധതിയിലൂടെ.
ബയോഗ്യാസ് ഉപയോഗം വഴി, പാചകവാതകങ്ങൾക്കായി പെട്രോളിയം ഉൽപ്പന്നങ്ങൾ കത്തിക്കുന്നത് ഒഴിവാക്കാം. ഇതുവഴി വീടുകൾക്ക് ശുദ്ധമായ അന്തരീക്ഷം ലഭിക്കും. വീട്ടമ്മമാർക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയും. ശുചിത്വം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി സംരക്ഷണം – എല്ലാം ഒരേ സമയത്ത് കൈവരിച്ചെടുക്കാവുന്നതാണ് ബയോഗ്യാസ് പദ്ധതിയിലൂടെ
ബയോഗ്യാസ് – കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു
മീഥെയിൻ, കാർബൺ ഡയോക്സൈഡിനേക്കാൾ 20 മടങ്ങിൽ കൂടുതൽ ഹാനികരമായ ഹരിതഗൃഹ വാതകമാണ്. മാലിന്യകൂമ്പാരങ്ങളിൽ നിന്ന് ഈ വാതകം പുറത്ത് പോകുന്നത് ഒഴിവാക്കുന്ന ഒരു ഏകപ്പെട്ട മാർഗം ബയോഗ്യാസ് പ്ലാന്റുകളാണ്.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ (SDGs) പ്രാപിക്കാം
ബയോഗ്യാസ് സാങ്കേതിക വിദ്യ UNITED NATIONS SDG goals 17 എണ്ണം ഉള്ളതിൽ പതിനാറാമത്തെ ഒരു ഗോൾ മാറ്റി നിർത്തിയാൽ ശേഷിക്കുന്ന 16 എണ്ണവും പൂർത്തീകരിക്കാൻ സഹായകരമാണ്.
ലോകപരിസ്ഥിതി ദിനം – പ്രവർത്തനത്തിലേക്ക് മാറ്റം കൊണ്ടുവരേണ്ട സമയം
ഈ ലോക പരിസ്ഥിതി ദിനത്തിൽ, BIOTECH INDIA നിങ്ങളുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും അനുയോജ്യമായ ഹരിത പദ്ധതികൾ കൊണ്ടുവരാൻ തയ്യാറാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം.
- മാലിന്യത്തെ വേർതിരിക്കുക
- ബയോഗ്യാസ് പ്ലാന്റുകൾക്കായി ഞങ്ങളെ സമീപിക്കുക
- ശാസ്ത്രീയമായി അത് പ്രവർത്തിപ്പിക്കുക
- പുതുക്കാവുന്ന ഊർജ്ജം ഉപയോഗിക്കുക
- മറ്റുള്ളവരെയും ഇത്തരം പ്ലാന്റുകൾ സ്ഥാപിക്കാൻ പ്രചോദിപ്പിക്കുക
വിജയകഥകൾ – ഇന്ത്യയിലുടനീളം 30000 ത്തിൽപരം പ്ലാൻ്റുകൾ സ്ഥാപിച്ച് കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നു.
തിരുവനന്തപുരം: 3000-ഓളം വീടുകളിൽ BIOTECH പ്ലാന്റുകൾ പ്രവർത്തിക്കുന്നു.
കൊച്ചി: മാർക്കറ്റുകളിൽ നിന്നും മീൻ, പച്ചക്കറി മാലിന്യങ്ങൾ ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദനം ഇക്കഴിഞ്ഞ 12 വർഷത്തോളമായി നടത്തി വരുന്നു.
ബെംഗളൂരു: സ്കൂളുകളും ഹോസ്റ്റലുകളും മാലിന്യ സംസ്കരണത്തിൽ സ്വയംപര്യാപ്തമാകുന്നു.
ഉത്തരേന്ത്യ: ഹോട്ടലുകൾ, ധർമ്മശാലകൾ ബയോഗ്യാസ് വഴി പാചകം ചെയ്യുന്നു.
നമുക്ക് തുടക്കം ഇന്നുതന്നെ വേണം
പ്രകൃതിയെ രക്ഷിക്കാനുള്ള പോരാട്ടം വീടുകളിൽ നിന്നാണ് തുടങ്ങേണ്ടത്. ഓരോ വീട്ടിലെയും അടുക്കളമാലിന്യത്തിലും, ഓരോ പാചകവാതക പ്ലാൻ്റിനും, ഓരോ കൃഷിത്തോട്ടത്തിനും പിന്നിലുണ്ട് ഒരു മാറ്റത്തിന്റെയും പുതിയ കാലഘട്ടത്തിന്റെയും കഥ.
ബയോഗ്യാസ് ഒരു ഭാവി സാങ്കേതികവിദ്യയല്ല – അത് ഇന്നത്തെ ആവശ്യമാണ്. BIOTECH INDIA – തകർന്ന് പോവുന്ന പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കാൻ എന്നെന്നും നിങ്ങളോടൊപ്പം.
ഡോ. എ. സജിദാസ് (Managing Director, BIOTECH INDIA Renewable Energy, International Consultant – Biogas, Waste Management & Sustainable Development)
Comments
Post a Comment