യുദ്ധം, ഊർജമാന്ദ്യം, ജൈവവാതക ആവശ്യകത: സമാധാനത്തിന്റെയും ഊർജസുരക്ഷയുടെയും പാത

Image
ഡോ. എ. സജിദാസ് , മാനേജിംഗ് ഡയറക്ടർ, ബയോടെക് ഇന്ത്യ റിനിയുവബിൾ എനർജി, തിരുവനന്തപുരം. 14 ആമുഖം ഇപ്പോൾ ലോകം നേരിടുന്നത് യുദ്ധം, ഊർജമാന്ദ്യം, കാലാവസ്ഥാവ്യതിയാനം എന്നിങ്ങനെ  ആഗോള പ്രതിസന്ധികളുടെ സമന്വയമാണ്. ഇന്നത്തെ യുദ്ധങ്ങൾ മനുഷ്യരെ കൊല്ലുന്നത് മാത്രം അല്ല,  ആഗോള ഊർജവ്യാപാരത്തെ തകർക്കുന്നു, ഇന്ധന വില കുതിച്ചുയരുന്നു, പരിസ്ഥിതിയിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ കൊണ്ടുവരുന്നു . ഇതിൽ നിന്നുമുള്ള വിടുതൽ  പുനരുപയോഗിക്കാവുന്ന, വികേന്ദ്രീകൃത, പരിസ്ഥിതി സൗഹൃദ ഊർജമാർഗങ്ങളിലൂടെയാണ് . അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ജനപങ്കാളിത്തം സാധ്യമാകുന്നതും  ജൈവവാതക സാങ്കേതികവിദ്യയാണ് . ഞാൻ,  ബയോടെക് ഇന്ത്യ യുടെ മാനേജിംഗ് ഡയറക്ടറായ ഡോ. എ. സജിദാസ് , പ്രതീക്ഷയുമായി പറയുന്നു:  ജൈവവാതകം  — പാചകവാതകത്തിനും വൈദ്യുതിക്കും പകരമായ സുസ്ഥിരമായ ഒരു മാർഗം —  ദുരിതകാലത്തെ മറികടക്കാൻ നമുക്കുള്ള ശാശ്വത പരിഹാരം ആണ്. യുദ്ധവും പരിസ്ഥിതിയും: അനന്തരഫലങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ഇന്ധന ഉത്പാദന കേന്ദ്രങ്ങൾ തകർക്കുന്നു, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നു,  LPG  ഉൾപ്പെടെ ദ...

സന്ദേശം

അനുദിനം വര്‍ദ്ധിച്ചു വരുന്ന മാലിന്യങ്ങളെ യഥാ സമയം സംസ്കരിക്കാതെ അലക്ഷ്യമായി വലിച്ചെറിയുമ്പോഴാണ് അത് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയായി തീരുന്നത്. മാലിന്യത്തില്‍ നിന്നും ഉണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ ഹൃസ്വകാല പ്രതിഭാസമാണെങ്കില്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്ന ആഗോള താപ ഉയര്‍ച്ച പോലുള്ള പ്രതിഭാസങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മാലിന്യങ്ങളുടെ നേര്‍ക്ക് കണ്ണടയ്ക്കുന്ന നിസ്സംഗത നിറഞ്ഞ സമീപനം മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അടുത്ത തലമുറയുടെ ജീവിതം ഇതിലും ദുസ്സഹമായിത്തീരും.

എന്തായിരിക്കണം മാലിന്യങ്ങളോടുള്ള സമീപനം. മാലിന്യങ്ങള്‍ എത്ര വേഗം സംസ്കരിക്കാന്‍ കഴിയുന്നോ അത്രയും ലഘുവായിരിക്കും മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ പരിഹാരവും. അതിന് മാലിന്യങ്ങള്‍ ഉണ്ടാകുന്ന സ്ഥലത്ത് തന്നെ അവ സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃത സംസ്കരണ പദ്ധതികളായിരിക്കും ഏറെ ഗുണകരം. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഒരുമിച്ച് കൂട്ടിക്കലര്‍ത്തിയ ശേഷം അവയെ തരം തിരിക്കുന്നതിനു പകരം, വ്യത്യസ്ഥ ‘ബിന്നു‘ കളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സംസ്കാരം നാം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. മാലിന്യങ്ങളില്‍ മുഖ്യ പങ്കുള്ള ജൈവ മാലിന്യങ്ങളെ പരിസ്ഥിതി മലിനീകരണം കൂടാതെ സംസ്കരിച്ച് ജൈവോര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ ജൈവ വാതക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താവുന്നതാണ്.

ജൈവോര്‍ജ്ജ പദ്ധതിയുടെ ഗവേഷണ വികസന പദ്ധതികള്‍ നടപ്പാക്കി വരുന്ന ബയോടെക്, വീടുകളിലെയും, പൊതു സ്ഥാപനങ്ങളിലെയും മാലിന്യങ്ങളും മലിന ജലവും സംസ്കരിച്ച് പാചക വാതകവും വൈദ്യുതിയുമാക്കി മറ്റാവുന്ന പദ്ധതികളും നടപ്പാക്കി വരുന്നു.

1998 ല്‍ ഗാര്‍ഹിക മാലിന്യത്തില്‍ നിന്നും പാചക വാതകം ഉല്പാദിപ്പിക്കാമെന്ന് കണ്ടുപിടിച്ചതും, ഇതിനോടകം 15000 ത്തോളം വീടുകളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചതും, 2003 - ല്‍ കേരളത്തിലെ ആദ്യ മാലിന്യ സംസ്കരണ വൈദ്യുതി ഉല്പാദന പ്ലാന്റ് സ്ഥാപിച്ചതും, 2006 - ല്‍ കേരളത്തിലെ ആദ്യ സംയോജിത മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചതും ബയോടെക്കിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ ചിലത് മാത്രം.

“മാലിന്യത്തില്‍ നിന്നും ജൈവോര്‍ജ്ജം” എന്ന മുദ്രാവാക്യവുമായി മാലിന്യ സംസ്കരണ - ഊര്‍ജ്ജോല്പാദന പദ്ധതികളില്‍ ബയോടെക്കും ആത്മാര്‍ത്ഥമായി പങ്കുചേരുന്നു.

Comments

Popular posts from this blog

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

ഹരിത ഭാവിയിലേക്കുള്ള വഴികാട്ടി: ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് സൃഷ്ടിക്കാം

ബയോഗ്യാസ് പ്ലാന്റ് വീട്ടമ്മയുടെ സുഹൃത്ത്/ സഹായി