ഇന്ന് ലോക ജല ദിനം
ജലം ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടെന്നു തോന്നുന്നില്ല. എന്നാൽ ജലം ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ എന്താണ് നമ്മുടെ കാഴ്ചപ്പാട്? നമുക്ക് എന്ത് ചെയ്യാൻ കഴിയും? ലോക ജല ദിനത്തിൽ ഇത്തരം കാര്യങ്ങളിലേക്ക് ഒരെത്തിനോട്ടം നടത്താം. ശുദ്ധ ജലം ആവശ്യാനുസരണം ലഭിക്കുന്നുണ്ടല്ലോ പിന്നെന്താ എന്ന ചോദ്യത്തിന്റെ പ്രസക്തി സഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് സമീപകാലത്തുള്ള പഠനങ്ങൾ തെളിയിക്കുന്നത് . ഭൂമിയുടെ അന്തർഭാഗങ്ങളിൽ ശേഖരിക്കപ്പെടുന്ന ഭൂഗർഭ ജലം പോലും ഭീതിദായകമാം വിധം മലിനമായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു യാഥാർത്യം . കുടിവെള്ളമെത്തിക്കാൻ തയ്യാറാക്കിയിട്ടുള്ള ശുദ്ധജല പദ്ധതികളിൽ ഏറിയ പങ്കും മലിന ജലസ്രോതസുകളുമായോ മാലിന്യ കൂമ്പാരങ്ങളുമായോ ബന്ധപ്പെട്ടുകിടക്കുന്നു എന്നത് മറ്റൊരു യാഥാർത്യം. ശുദ്ധജലം എന്ന പേരിൽ ജലവിൽപ്പന നടത്തുന്ന ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമാം വിധത്തിൽ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്നുള്ളതും മറ്റൊരു യാഥാർത്യം മാത്രം . ഈ യാഥാർത്യങ്ങൾ കേട്ട് ഞെട്ടൽ തോന്നുന്നുണ്ടോ? തോന്...