Posts

Showing posts from December, 2015

ഹരിത ഭാവിയിലേക്കുള്ള വഴികാട്ടി: ജൈവമാലിന്യത്തിൽ നിന്ന് ബയോഗ്യാസ് സൃഷ്ടിക്കാം

Image
ഡോ. എ. സജിദാസ് (Managing Director, BIOTECH INDIA Renewable Energy , International Consultant – Biogas, Waste Management & Sustainable Development) ലോക പരിസ്ഥിതി ദിനം നമ്മെ പ്രകൃതിയോടുള്ള ചുമതല ഓർമപ്പെടുത്തുന്ന ദിനമാണ്. വൃക്ഷങ്ങൾ നടൽ, ബോധവൽക്കരണ ക്യാംപുകൾ, വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ഇവയെല്ലാം ചെയ്യുമ്പോഴും നമ്മൾ മറക്കാതെ കാണേണ്ട ഒരു വസ്തുതയുണ്ട് – മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ്. പക്ഷേ അതേ സമയം, അതിനു പരിഹാരമാകുന്നൊരു ശക്തമായ മാർഗ്ഗം നമുക്ക് ലഭ്യവുമാണ് – മാലിന്യങ്ങളിൽ നിന്നുള്ള ബയോഗ്യാസ് ഉത്പാദനം. മാലിന്യത്തിന്റെ ആശങ്കകൾ ഇന്ന് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ, ജൈവമാലിന്യങ്ങളുടെ ഗുരുതരമായ പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. അടുക്കളമാലിന്യം, ഹോട്ടലുകൾ, മാർക്കറ്റുകൾ, ഹോസ്റ്റലുകൾ, സ്കൂളുകൾ തുടങ്ങിയ എല്ലായിടത്തു നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ അനാവശ്യമായി മണ്ണിലും വെള്ളത്തിലും മലിനീകരണം സൃഷ്ടിക്കുകയും, ഹാനികരമായ മീഥെയിൻ ഗ്യാസ് പുറത്ത് വിടുകയും ചെയ്യുന്നു ഇത് മാത്രമല്ല, പാചക വാതകങ്ങൾക്കായുള്ള ഉയർന്ന അളവിലുള്ള ആശ്രയവും ഇറക്കുമതിയും, സാധാരണ ജനത്തെ സാമ്പത്തികമായി ബാധിക...

ഗാർഹിക മാലിന്യങ്ങളിൽ നിന്നും ദ്രവ ജൈവവളം

Image
ഗാർഹിക മാലിന്യങ്ങളിൽ നിന്നും ദ്രവ ജൈവവളം ഓരോ വീട്ടിലും ലഭിക്കുന്ന ജൈവ മാലിന്യങ്ങളിൽ നിന്നും വളരെ ചെലവു കുറഞ്ഞ വിധത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് ആവശ്യമായ ദ്രവ ജൈവവളം ഉണ്ടാക്കി എടുക്കാൻ പര്യാപ്തമായ സാങ്കേതികവിദ്യ ഇപ്പോൾ ലഭ്യമാണു്. . ഗാർഹിക ജൈവമാലിന്യങ്ങൾ എന്നു പറയുമ്പോൾ അത് വിവിധ തരം മാലിന്യങ്ങളുടെ ഒരു മിശ്രിതം തന്നെയാണല്ലോ? ഇവയിൽ വേഗത്തിൽ ജീർണിക്കുന്ന പാചകം ചെയ്ത ഭക്ഷണ അവശിഷ്ടം, മത്സ്യ മാംസാവശിഷ്ടം, വിവിധ തരം പഴങ്ങളുടെ അവശിഷ്ടം എന്നിവയും മൽസ്യ മാംസാദികൾ കഴുകുന്ന വെള്ളം, കഞ്ഞി വെള്ളം, ധാന്യങ്ങൾ കഴുകുന്ന വെള്ളം എന്നിവയും ദ്രവ ജൈവവള നിർമ്മാണത്തിനായി ഉപയോഗിക്കാം. ജൈവ മാലിന്യങ്ങൾ അന്തരീക്ഷവായു ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ   പ്രത്യേക വിഭാഗത്തിൽപ്പെടുന്ന സൂഷ്മാണു ജീവികൾ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്ന പ്രവർത്തന ഫലമായാണ് അവ  ജൈവവളമായി മാറുന്നത്. ഇതിനായി അന്തരീക്ഷവായുവിന്റെ അഭാവത്തിൽ മാത്രം പ്രവർത്തിക്കുന്ന ഇത്തരം സൂഷ്മാണു ജീവികളെ പ്രാരംഭമായി വളർത്തിയെടുക്കേണ്ടതുണ്ട്.  മനുഷ്യന് യാതൊരു വിധത്തിലും ഹാനികരമല്ലാത്ത ഇവ  ഒരു പ്രാവശ്യം പ്രവർത്തനമാരംഭിച്ചാൽ തു...