Posts

Showing posts from July, 2015

യുദ്ധം, ഊർജമാന്ദ്യം, ജൈവവാതക ആവശ്യകത: സമാധാനത്തിന്റെയും ഊർജസുരക്ഷയുടെയും പാത

Image
ഡോ. എ. സജിദാസ് , മാനേജിംഗ് ഡയറക്ടർ, ബയോടെക് ഇന്ത്യ റിനിയുവബിൾ എനർജി, തിരുവനന്തപുരം. 14 ആമുഖം ഇപ്പോൾ ലോകം നേരിടുന്നത് യുദ്ധം, ഊർജമാന്ദ്യം, കാലാവസ്ഥാവ്യതിയാനം എന്നിങ്ങനെ  ആഗോള പ്രതിസന്ധികളുടെ സമന്വയമാണ്. ഇന്നത്തെ യുദ്ധങ്ങൾ മനുഷ്യരെ കൊല്ലുന്നത് മാത്രം അല്ല,  ആഗോള ഊർജവ്യാപാരത്തെ തകർക്കുന്നു, ഇന്ധന വില കുതിച്ചുയരുന്നു, പരിസ്ഥിതിയിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ കൊണ്ടുവരുന്നു . ഇതിൽ നിന്നുമുള്ള വിടുതൽ  പുനരുപയോഗിക്കാവുന്ന, വികേന്ദ്രീകൃത, പരിസ്ഥിതി സൗഹൃദ ഊർജമാർഗങ്ങളിലൂടെയാണ് . അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ജനപങ്കാളിത്തം സാധ്യമാകുന്നതും  ജൈവവാതക സാങ്കേതികവിദ്യയാണ് . ഞാൻ,  ബയോടെക് ഇന്ത്യ യുടെ മാനേജിംഗ് ഡയറക്ടറായ ഡോ. എ. സജിദാസ് , പ്രതീക്ഷയുമായി പറയുന്നു:  ജൈവവാതകം  — പാചകവാതകത്തിനും വൈദ്യുതിക്കും പകരമായ സുസ്ഥിരമായ ഒരു മാർഗം —  ദുരിതകാലത്തെ മറികടക്കാൻ നമുക്കുള്ള ശാശ്വത പരിഹാരം ആണ്. യുദ്ധവും പരിസ്ഥിതിയും: അനന്തരഫലങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ ഇന്ധന ഉത്പാദന കേന്ദ്രങ്ങൾ തകർക്കുന്നു, വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നു,  LPG  ഉൾപ്പെടെ ദ...

ഗൃഹ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക്

Image
ഗൃഹ  മാലിന്യ  സംസ്കരണത്തിൽ  വീട്ടമ്മമാരുടെ  പങ്ക് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഫലമായി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു. ഇവയെ യഥാസമയം സംസ്കരിക്കേണ്ടത് ശുചിത്വം നിലനിർത്തുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. മാലിന്യ സംസ്കരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് പറഞ്ഞ് സ്വയം മാറി നിൽക്കാൻ കഴിയാത്ത ഒരു സാഹചര്യമാണല്ലോ ഇപ്പോൾ സംജാതമായിരിക്കുന്നത്. സ്വന്തം വീട്ടിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ അതുണ്ടാക്കുന്നവർ തന്നെ സംസ്കരിക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ ഒരു പരിധി വരെയെങ്കിലും ഇത് ആവശ്യവുമാണ്. വീടുകളിലെ ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകാൻ വീട്ടമ്മമാർ ബുദ്ധിമുട്ടു  ചില്ലറയൊന്നുമല്ല . എന്നിരുന്നാലും  വീടുകളിലെ മാലിന്യ സംസ്കരണത്തിൽ വീട്ടമ്മമാരുടെ പങ്ക് എത്രത്തോളമാണെന്ന് പരിശോധിക്കാം  ഓരോ വീട്ടിലും ദൈനംദിന പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള മാലിന്യങ്ങൾ ഉണ്ടാകുന്നു.  വീടുകളിലെ മാലിന്യങ്ങളിൽ മുഖ്യപങ്കും ഭക്ഷണം പാകം ചെയ്യുന്നതിന...