ഇന്ന് ലോക ജല ദിനം - ആരോഗ്യമുള്ള സമൂഹത്തിന് ശുദ്ധജല ലഭ്യതയും അനിവാര്യം
മറ്റൊരു ജല ദിനം കൂടി ആരോഗ്യമുള്ള സമൂഹത്തിന് ശുദ്ധ ജല ലഭ്യതയും അനിവാര്യം മറ്റൊരു ലോക ജല ദിനം കൂടി കടന്നു പോകുമ്പോൾ എന്താണ് നമ്മുടെ അവസ്ഥ. ശുദ്ധജല ലഭ്യത ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരു ചോദ്യചിഹ്നമായി തീർന്നിരിക്കുന്ന ഈ സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിന്റെ ഭലമായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആരോഗ്യമുള്ള ഒരു സമൂഹം നിലവിൽ വരണമെങ്കിൽ മതിയായ ശുചിത്വം അനിവാര്യമാണല്ലേ? . ശുചിത്വം നിലനിർത്തണമെങ്കിൽ സമയബന്ധിതമായ മാലിന്യ സംസ്കരണം നടപ്പാക്കേണ്ടതുണ്ട് . പലപ്പോഴും മാലിന്യ സംസ്കരണത്തിനു് പ്രാധാന്യം നൽകുമ്പോൾ അത് ഖരമാലിന്യ സംസ്കരണത്തിൽ മാത്രമായി ചുരുങ്ങി പോകാറുണ്ട്. പല കാരണങ്ങൾ കൊണ്ടും ദ്രവ മാലിന്യ സംസ്കരണം വിസ്മരിക്കപ്പെടുകയാണ്. ഖരമാലിന്യങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ പ്രത്യക്ഷത്തിൽ മനസിലാക്കാൻ സാധിക്കും . എന്നാൽ ദ്രവ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചോ ദ്രവമാലിന്യങ്ങളിൽ നിന്നും വമിക്കുന്ന വിഷവാതകങ്ങൾ ഗുരുതരമായ പരിസ്ഥിതി മലിനീകരണമാണ് സൃഷ്ടിക്കുന്നത് എന്ന കാര്യമോ പലപ്പോഴും വിസ്മരിക്കപ്പെടുന്നു . പരിസ്ഥിതി സംരക്ഷണo ഉറപ്പു വരു...